സാങ്കേതിക രംഗത്തെ വളർച്ച സിനിമയെ സഹായിക്കും : അടൂര്‍ ഗോപാലകൃഷ്ണന്‍

സാങ്കേതിക രംഗത്തെ വളർച്ച സിനിമയ്ക്ക് ഗുണപരമായ മാറ്റങ്ങൾ സമ്മാനിക്കുമെന്ന് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍.പഴയ ശൈലിയിലുള്ള സിനിമാ നിര്‍മാണവും ശേഖരണവും ഇന്നും അനിവാര്യമാണെന്ന് ചിന്തിക്കുന്നതിൽ അർഥമില്ല.സാങ്കേതിക മികവ് പ്രയോജനപ്പെടുത്തി മികച്ച ചിത്രങ്ങൾ നിർമ്മിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവല്‍സ് ഇന്‍ സ്ട്രീമിംഗ് ടൈംസ് എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

കണ്ട് മറക്കുന്ന ടെലിവിഷന്‍ രീതിയിലേക്ക് സിനിമ മാറുന്നത് വലിയ അപകടമാണ്.സിനിമ അഭ്രപാളിയില്‍ തന്നെ സൂക്ഷിക്കപ്പെടേണ്ടതാണ് അദ്ദേഹം പറഞ്ഞു.ഷായി ഹെറഡിയ,സി.എസ് വെങ്കിടേശ്വരൻ,ശങ്കര്‍ മോഹന്‍. അഹമ്മദ് ഗൊസൈന്‍ ,ജോര്‍ജ് റ്റെല്ലര്‍, പിനാകി ചാറ്റര്‍ജി ,വിപിന്‍ വിജയ് എന്നിവർ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top