
തിരുവനന്തപുരം :24-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം.ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര,ടെലിവിഷന്‍ രംഗത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കും പത്ര ഫോട്ടോഗ്രാഫർമാർക്കും റേഡിയോ,ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടുകളുടെ പകര്‍പ്പു സഹിതം അപേക്ഷിക്കാം.ഡിസംബര്‍ 12 ന് വൈകിട്ട് ആറിനു മുൻപ് ടാഗോര്‍ തിയേറ്ററിലെ മീഡിയ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. ദൃശ്യ- ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്),ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ [email protected] ലും അച്ചടി മാധ്യമ പ്രവർത്തകർ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍പതിപ്പും (3 എണ്ണം) മാണ് സമര്‍പ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9544917693, 7907565569