കാസ്റ്റിംഗ് കൗച്ചിന്റെ ഭീകരത വീണ്ടും ചര്‍ച്ചയാകുന്നു. സിനിമ മേഖലയിലെ സ്ത്രീകളെ തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് അനുസരിപ്പിക്കുകയും അവരെ ശാരീരികമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന കൃത്യമാണ് കാസ്റ്റിംഗ് ക്രൗച്ച്.
തെന്നിന്ത്യന്‍ താര സുന്ദരി ഇല്യാന ഡിക്രൂസിന്റെ വെളിപ്പെടുത്തലിലൂടെയാണ് കാസ്റ്റിങ്ങ് കൗച്ചിങ്ങ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ താരങ്ങള്‍ക്ക് കരിയര്‍ തന്നെ നഷ്ടമാകുമെന്നും സഹകരിച്ചാലും പ്രതികരിച്ചാലും നടിമാരുടെ ഭാവിയ്ക്ക് ദോഷം വരുത്തുകയാണ് ബോളിവുഡിലെ ചില ശക്തര്‍ ചെയ്യുന്നതെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
കാസ്റ്റിങ്ങ് കൗച്ചിങ്ങിനെതിരെ വലിയ് താരങ്ങള്‍ തന്നെ രംഗത്തെത്തണമെന്നും എങ്കില്‍ മാത്രമേ ഇതില്‍ നിന്നൊരു രക്ഷയുണ്ടാകുകയുള്ളുവെന്നും താരം വ്യക്തമാക്കുന്നു. സിനിമയില്‍ അവസരം തേടി പോകുന്നവരെ ചിലര്‍ കിടക്കപങ്കിടാന്‍ ക്ഷണിക്കും ചിലരെങ്കിലും അതിന് സമ്മതിക്കും എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞാല്‍ അതേ നിര്‍മ്മാതാവ് ഒരു പക്ഷേ ശ്രദ്ധിക്കുക പോലും ചെയ്യില്ലെന്നും ഇല്യാന വ്യക്തമാക്കുന്നു.
തനിക്കറിയാവുന്ന ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിനോട് ഒരു വലിയ നിര്‍മ്മാതാവ് ഇത്തരത്തില്‍ മോശമായി പെരുമാറി. ഈ വിഷയത്തില്‍ എന്തു ചെയ്യണമെന്ന് അവര്‍ എന്നോട് ചോദിച്ചു. ഇതില്‍ നിന്റെ അഭിപ്രായമാണ് വലുതെന്നു താന്‍ മറുപടി നല്‍കി. ബോംബെ ടൈംസിനു മനല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ ഇല്യാന വ്യക്തമാക്കിയത്.