കൊച്ചി:സ്‌നേഹനിധിയായ മരുമകളുടെ സ്‌നേഹസമ്മാനം കണ്ട് ഭര്‍ത്താവിന്റെ അമ്മ ഞെട്ടിപ്പോയി. ഭര്‍ത്താവിനെ ഇത്രയേറെ സ്‌നേഹിക്കുന്ന അവള്‍ മറ്റൊരാളുമായി പങ്ക് വച്ചത് അശ്ലീല സിനിമകളേക്കാളും അറയ്ക്കുന്നത്. സംഭവം കൈയ്യോടെ പിടികൂടിയതിനെ തുടര്‍ന്ന് വയോധികയായ ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അവസാനം പിടിയിലായി. ഗൂഢാലോചനയില്‍ പങ്കാളിയായ കാമുകന്‍ ഒളിവിലാണ് .മാങ്കുളം വിരിപാറ മക്കൊള്ളില്‍ ബിജുവിന്റെ ഭാര്യ മിനി (37) ആണ് അറസ്റ്റിലായത്. സി.ഐ കെ.എസ്. ജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ വീട്ടില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്.
ഒക്‌ടോബര്‍ 26 ന് വിരിപാറയിലെ വീട്ടില്‍ വച്ചാണ് ബ്രിജുവിന്റെ മാതാവ് അച്ചാമ്മ ജോസഫ് (70)നെ മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുന്നത്. മരുമകള്‍ മിനി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ബഹളം വച്ച് മിനി നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാരുടെ സഹായത്താല്‍ അടിമാലി മോര്‍ണിങ് സ്റ്റാര്‍ ആശുപത്രിയിലാക്കി. അച്ചാമ്മയുടെ പരിക്കില്‍ ഡോക്ടറിന് സംശയം തോന്നിയതോടെ ഇവരെ ആലുവ രാജഗിരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.രാജഗിരിയിയിലെ ഡോക്ടര്‍ പരിശോധന നടത്തിയപ്പോള്‍ കഴുത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മൂന്നാര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. വിശദമായ അന്വേഷണത്തില്‍ മരുമകളായ മിനി ഭര്‍തൃമാതാവായ അച്ചാമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കണ്ടെത്തി. പൊലീസ് നായ, ഫോറന്‍സിക് വിദഗ്ദര്‍ അടക്കമുള്ളവര്‍ ഇവിടെയെത്തിയിരുന്നു. മിനിയെ വിദഗ്ദമായി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റം സമ്മതിച്ചത്.
ഏതാനും നാളുകളായി മാങ്കുളം പാമ്പുംകയം സ്വദേശിയായ ബിജു എന്നയാളുമായി മിനിക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് പ്രശ്‌നങ്ങളിലെത്തിയത്. ഏതാനും നാളുകള്‍ക്ക് മുന്‍പ് വീട്ടുകാര്‍ മിനിക്ക് ഇതു സംബന്ധിച്ച് താക്കീത് നല്‍കിയിരുന്നു. തുടര്‍ന്നും കാമുകനായ ബിജു വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നിത്യവും തമ്മില്‍ സംസാരിച്ചിരുന്നതായി മിനി സമ്മതിച്ചു. സംഭവം നടന്ന ദിവസം 26ന് വീട്ടില്‍ തനിച്ചുള്ള സമയത്ത് കാമുകനുമായി മിനി ഫോണില്‍ സംസാരിക്കുന്നത് അച്ചാമ്മ കേള്‍ക്കാനിടയായി. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയ അച്ചാമ്മ വളരെ നേരം ഇവരുടെ സംസാരം ശ്രദ്ധിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റവുമുണ്ടായിരുന്നു. തുടര്‍ന്ന് കാമുകന്റെ നിര്‍ദ്ദേശം അനുസരിച്ച് റേഡിയോ ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന കേബിളുപയോഗിച്ച് അച്ചാമ്മയുടെ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
മരിച്ചെന്നു കരുതിയാണ് ബഹളം വച്ച് മിനി ആളുകളെ കൂട്ടി അമ്മ കുഴഞ്ഞു വീണെന്നു ധരിപ്പിച്ച് ആശുപത്രിയിലെത്തിച്ചത്. അച്ചാമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേബിളും പൊലീസ് കണ്ടെടുത്തു. കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഗൂഢാലോചന നടത്തിയതിന് കാമുകന്‍ ബിജുവിനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ആലുവയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന അച്ചാമ്മയുടെ സ്ഥിതി ഗുരുതരമായി തുടരുകയണ്. അച്ചാമ്മയുടെ ഭര്‍ത്താവ് ജോസഫ് ഏതാനും വര്‍ഷം മുന്‍പ് മരിച്ചുപോയിരുന്നു. പിന്നീട് മകന്‍ ബിജുവും ഭാര്യ മിനിയും രണ്ടു മക്കളും ഒരുമിച്ചാണ് താമസിച്ചിരുന്നത്.