ഇംപീച്ച്‌മെന്റ് ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. സുപ്രീം കോടതിയിൽ നാടകീയ നീക്കങ്ങൾ

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നടപടി രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളിയതിനെ ചോദ്യം ചെയ്തു കൊണ്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഇതോടെ കേസ് സുപ്രീംകോടതി തള്ളി. കേസ് പരിഗണിക്കാന്‍ ജസ്റ്റീസ് ദീപക് മിശ്ര അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച തീരുമാനം കോണ്‍ഗ്രസ് പ്രതിനിധികള്‍ ചോദ്യം ചെയ്താണ് ഹര്‍ജി പിന്‍വലിച്ചത്.സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടിസ് തള്ളിയ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഇന്നലെ തന്നെ ഹർജി, ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് ഇന്നലെ പുതിയ ഭരണഘടന ബെഞ്ച് രൂപീകരിച്ചു. മുതിർന്ന ജഡ്ജിമാരായ ജെ. ചെലമേശ്വർ, കുര്യൻ ജോസഫ് തുടങ്ങിയവരെ ഒഴിവാക്കിയാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്. ഈ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. എന്നാൽ ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് തന്നെ പുതിയ ഭരണഘടന ബെഞ്ചിന് വിട്ട നടപടിയെ കോൺഗ്രസ് ചോദ്യം ചെയ്തു. പുതിയ ഭരണഘടന ഞെഞ്ച് രൂപീകരിച്ച ഉത്തരവ് കാണണമെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബില്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് നേരത്തേ രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യാ നായിഡു തള്ളിയതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. യാതൊരു അന്വേഷണമോ മറ്റോ കൂടാതെ ദ്രുതഗതിയില്‍ തിടുക്കം കാട്ടി തയ്യാറാക്കിയ വസ്തുനിഷ്ഠമല്ലാത്ത, നിയമവിരുദ്ധമായ നോട്ടീസ് എന്നാരോപിച്ചാണ് വെങ്കയ്യാ നായിഡു തള്ളിയത്. ഇതിനെതിരേ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ എത്തുകയായിരുന്നു. ജസ്റ്റീസ് ചെലമേശ്വറിന് മുന്നിലായിരുന്നു എത്തിയത്. ദീപക് മിശ്രയ്ക്ക് എതിരേയുള്ള ഹര്‍ജി അദ്ദേഹത്തിന് പരിഗണിക്കാന്‍ കഴിയില്ലെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് ജസ്റ്റീസുമാരായ എകെ സിക്രി, എസ്എ ബോര്‍ദേ, എന്‍വി രമണാ, അരുണ്‍ മിശ്ര, എകെ ഗോയല്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു ബഞ്ചിനെ നിയോഗിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ അഞ്ചംഗ ബഞ്ചിന്റെ സാധ്യത ചോദ്യം ചെയ്ത കപില്‍ സിബല്‍ ഭരണഘടനാവിരുദ്ധമെന്ന ചൂണ്ടിക്കാട്ടി ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. ഏതെങ്കിലും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വേണമെന്നത് ചൂണ്ടിക്കാട്ടിയ കപില്‍ സിബല്‍ ബഞ്ചിനെ നിയോഗിച്ചത് ഏത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എന്ന ചോദ്യവും ഉന്നയിച്ചു. ബഞ്ച് രൂപീകരിച്ച ഉത്തരവ് കാണണമെന്ന കപില്‍ സിബല്‍ ആവശ്യപ്പെട്ടു.ഉത്തരവ് കാണിക്കാനാകില്ലെന്ന കോടതിയുടെ നിലപാടിനെ തുടര്‍ന്ന് ഉത്തരവില്ലെങ്കില്‍ മുമ്പോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞു ഹര്‍ജി പിന്‍ വലിക്കുകയായിരുന്നു. ഇതോടെ കേസ് തള്ളുകയും ചെയ്തു. ആറുമാസം കഴിഞ്ഞ് വിരമിക്കാനിരിക്കുന്ന ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം 60 രാജ്യസഭാംഗങ്ങള്‍ ഒപ്പുവെച്ച പരാതിയാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. ഇത്തരം കാര്യങ്ങള്‍ എടുക്കാനാകില്ലെന്ന് സംഭവം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ വെങ്കയ്യാനായിഡു പ്രതികരിച്ചിരുന്നു.

Top