മിന്നു മണി മിന്നിത്തിളങ്ങി; ആദ്യ ഓവറില്‍ വിക്കറ്റ്; മകളുടെ നേട്ടം വയനാട്ടിലെ വീട്ടിലിരുന്ന് വീക്ഷിച്ച് മാതാപിതാക്കള്‍; പ്രശംസാപ്രവാഹം

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്റി20യില്‍ മലയാളിയായ മിന്നുമണിക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം. തന്റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് മിന്നുമണി അരങ്ങേറ്റ മത്സരം ആഘോഷമാക്കിയത്. അഞ്ചാം ഓവറിലാണ് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ മിന്നുവിന് പന്ത് നല്‍കിയത്.ആദ്യ പന്തുകളില്‍ താരത്തിനെ സിക്‌സിനും ഫോറിനും പറത്തിയെങ്കിലും നാലാം പന്തില്‍ ഷാമിമ സുല്‍ത്താനയെ ജമീമ റോഡ്രിഗസിന്റെ കൈകളിലെത്തിച്ചാണ് താരം മറുപടി നല്‍കിയത്. രണ്ടോവര്‍ പൂര്‍ത്തിയാക്കിയ താരം 15 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.

ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മകളുടെ വിക്കറ്റ് നേട്ടം വയനാട്ടിലെ വീട്ടിലിരുന്ന് മൊബൈല്‍ ഫോണിലാണ് താരത്തിന്റെ മതാപിതാക്കള്‍ മത്സരം കണ്ടത്. ഐ.പി.എല്‍ കളിക്കുന്ന ആദ്യ മലയാളി വനിത താരവും മിന്നുമണിയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top