പാകിസ്ഥാനിൽ ഇന്ത്യയുടെ വ്യോമാക്രമണം.1971ന് ശേഷം നിയന്ത്രണരേഖ കടന്ന് ഇന്ത്യ.

പാകിസ്ഥാനിൽ ഇന്ത്യയുടെ വ്യോമാക്രമണം. 1971ന് ശേഷം ഇന്ത്യ ഇതാദ്യമായി നിയന്ത്രണരേഖ കടന്ന് ഇന്ത്യ പാകിസ്ഥാന്‍റെ മണ്ണിൽ ആക്രമണം നടത്തി. ‘ബാലാകോട്ടിലെ ഭീകരകേന്ദ്രമാണ് ആക്രമിച്ചതെന്ന് ഇന്ത്യ പറയുന്നു. എന്നാൽ ആൾപ്പാർപ്പില്ലാത്ത ഭൂമിയിലാണ് ബോംബുകൾ വീണതെന്ന് പാകിസ്ഥാനും പറയുന്നു’ എന്നാണ് ബിബിസിയുടെ വാർത്ത ബാലാകോട്ട് ആക്രമണത്തെ വിശദീകരിക്കുന്നത്. പുൽവാമയിൽ നടന്ന ചാവേർ ആക്രമണത്തിൽ 40 ഇന്ത്യൻ സൈനികർ മരിച്ചതോടെയാണ് രണ്ട് ആണവരാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷം സജീവമായത്.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം എന്തുകൊണ്ട്? ആരാണ് ജെയ്ഷെ മുഹമ്മദ്? കശ്മീർ സംഘർഷത്തിൽ മോദിക്ക് മുമ്പിലുള്ള സാധ്യതകൾ എന്തെല്ലാം? സർജിക്കൽ സ്ട്രൈക്ക് എന്തായിരുന്നു? എന്നിങ്ങനെചരിത്രപരമായ വിശദാംശങ്ങൾ കൂടി സമഗ്രമായി ബിബിസി റിപ്പോർട്ടും അന്താരാഷ്ട്രശ്രദ്ധ നേടി ണ്.ബാലാകോട്ട് ആക്രമണത്തിൽ ഇന്ത്യയുടേയും പാകിസ്ഥാന്‍റെയും അവകാശവാദങ്ങളും ബിബിസി വിശദമായി ഉദ്ധരിച്ചു. ഇസ്ലാമാബാദിൽ നിന്ന് ബിബിസി ലേഖകൻ ഇല്യാസ് ഖാൻ നൽകുന്ന വിശദമായ റിപ്പോർട്ടും ബിബിസിയിലുണ്ട്. നിരവധി വർഷങ്ങളായി പ്രവർത്തിച്ചുവന്ന കശ്മീരി തീവ്രവാദികളുടെ പരിശീലന കേന്ദ്രം ഇന്ത്യ ആക്രമിച്ചുവെന്ന് അദ്ദേഹത്തിന്‍റെ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. പാകിസ്ഥാൻ പട്ടാളം ഈ മേഖലയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്നും ലോക്കൽ പൊലീസിനെ പോലും അവിടേക്ക് അനുവദിക്കുന്നില്ലെന്നും ഇല്യാസ് ഖാന്‍റെ റിപ്പോർട്ടിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാകിസ്ഥാൻ നേതൃത്വം ആക്രമണത്തിന്‍റെ തീവ്രത കുറച്ചുകാണിക്കുന്നുണ്ടെന്ന് ബിബിസി ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ ഇന്ത്യയുടെ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്, ‘അന്താരാഷ്ട്ര അതിർത്തി ലംഘിച്ചുള്ള ആക്രമണം’ എന്നല്ല, ‘നിയന്ത്രണരേഖ കടന്നുള്ള ആക്രമണം’ എന്നാണ്. നയതന്ത്രവഴികൾക്കപ്പുറം പാകിസ്ഥാന്‍റെ പ്രതികരണം പോയേക്കില്ലെന്ന് ഇല്യാസ് ഖാൻ പ്രതീക്ഷിക്കുമ്പോൾ കശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരെ തീവ്രവാദികളുടെ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല.

Top