നരേന്ദ്രമോദി ധരിച്ച കറുപ്പിന്റെ രഹസ്യം?

നരേന്ദ്രമോദി ധരിച്ച കറുപ്പിന്റെ രഹസ്യം?..

അടുത്ത കാലത്ത് രാജ്യത്ത് മുഴവന്‍ ചര്‍ച്ചയായ വിഷയമാണ് കാഷ്മീരിലെ പുല്‍വായില്‍ ഉണ്ടായ ഭീകരാക്രമണം. 40 ദിവസം ജലംപാനം ചെയ്യാതെയാണ്, ഭീകരാക്രണ വാര്‍ത്ത പുറത്തു വന്ന നാള്‍ താന്‍ കഴിഞ്ഞിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പാക്കിസ്ഥാന് തിരിച്ചടി കൊടുക്കാതെ തനിക്കുറക്കമില്ലെന്നും മോദി പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഭീകരാക്രമണം നടന്ന് മൂന്ന് മണിക്കൂര്‍ തികയുന്നതിന് മുമ്പ് തന്നെ മോദി ഷൂട്ടിംഗ് തിരക്കുകളിലായി എന്നും ചിരിച്ചുല്ലസിച്ച് വിവിധ പരസ്യങ്ങള്‍ക്കുവേണ്ടിയുള്ള ഷൂട്ടിംഗിനായി അദ്ദേഹം ഓടി നടക്കുകയായിരുന്നു എന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആരോപിച്ചത്.

ഇപ്പോഴിതാ മോദിയ്‌ക്കെതിരെ കൂടുതല്‍ ട്രോളുകളുമായി ദ ടെലഗ്രാഫ് രംഗത്തെത്തിയിരിക്കുന്നു. ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. അതിനു പിന്നാലെ ഫെബ്രുവരി 15 മുതല്‍ 21വരെയുള്ള ദിവസങ്ങളില്‍ മോദി നടത്തിയ ആഹ്ലാദപ്രകടനങ്ങളുടെ ചിത്രവും സ്ഥലവും സാഹചര്യവും ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണ് ടെലിഗ്രാഫ് മോദിയെയും കേന്ദ്രത്തെയും ട്രോളിയിരിക്കുന്നത്.

‘ലജ്ജാകരം, ദേശദ്രോഹികളേ ! ഫെബ്രുവരി 14 മുതല്‍ പ്രധാനമന്ത്രി ദു:ഖത്തിലായിരുന്നുവെന്നതിനെ എങ്ങനെയാണ് നിങ്ങള്‍ക്ക് ചോദ്യം ചെയ്യാനാവുക? അന്നു മുതല്‍ എല്ലാദിവസവും അദ്ദേഹം കറുപ്പ് വസ്ത്രം ധരിച്ചിരിക്കുകയായിരുന്നു’ എന്ന കുറിപ്പോടെ മോദിയുടെ പലതരം ‘ചിരിഭാവങ്ങളുള്ള’ ഫോട്ടോ നല്‍കിയാണ് ടെലഗ്രാഫിന്റെ ട്രോള്‍. ഈ ചിത്രങ്ങളില്‍ മോദി ധരിച്ച കറുപ്പ് വസ്ത്രം പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടാണ് പരിഹാസം.

പുല്‍വാമ സംഭവത്തില്‍ അതീവ ദു:ഖമുണ്ടെന്നു പറയുമ്പോഴും തെരഞ്ഞെടുപ്പു പ്രചരണമടക്കമുള്ള പരിപാടികളില്‍ സജീവമായിരുന്നു മോദിയും ബി.ജെ.പി നേതാക്കളും. ആക്രമണം നടന്നതിനു പിന്നാലെ ഫെബ്രുവരി 15ന് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ മോദി പങ്കെടുത്തിരുന്നു. ചടങ്ങില്‍ ചിരിച്ചുകൊണ്ട് മോദി അഭിവാദ്യം ചെയ്യുന്നതാണ് ടെലഗ്രാഫ് പുറത്തുവിട്ട ഒരു ചിത്രം. ഇങ്ങനെ 21 വരെയുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളാണ് ടെലഗ്രാഫ് പുറത്തുവിട്ടിരിക്കുന്നത്.

Top