ന്യൂഡല്‍ഹി:പ്രധാനമന്ത്രിയുടെ യുഎസ് യാത്രയ്‌ക്കു മുന്നോടിയായി ബോയിങ്ങിൽ നിന്നു 15,500 കോടി രൂപയുടെ ഹെലികോപ്‌ടറുകൾ വാങ്ങാനുള്ള നിർദേശത്തിനു കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതി അംഗീകാരം നൽകി.22 അപ്പാച്ചെ ആക്രമണ ഹെലികോപ്‌ടറുകളും 15 ചിനൂക് ഹെലികോപ്‌ടറുകളുമാണു വാങ്ങുക.അമേരിക്കയുടെ ബോയിങ് കമ്പനിയില്‍നിന്ന് മുന്തിയ ഹെലികോപ്ടര്‍ വാങ്ങാനുള്ള പദ്ധതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയാണ് അംഗീകരിച്ചത്. അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്ക നടത്തിയ യുദ്ധത്തിന് ഉപയോഗപ്പെടുത്തിയ ഇനം ഹെലികോപ്ടറുകളാണ് വാങ്ങുന്നത്.
സൈനിക ഹെലികോപ്ടറുകള്‍ നല്‍കുന്നതിന് റഷ്യ മുന്നോട്ടുവെച്ച ഓഫര്‍ തള്ളിയാണ് അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഉറപ്പിക്കുന്നത്. ബോയിങ്ങിന്‍െറ 22 അപ്പാച്ചെ, 15 ചിനൂക് ഹെലികോപ്ടറുകളാണ് വാങ്ങുന്നത്. സോവിയറ്റ് യൂനിയനില്‍നിന്ന് വാങ്ങിയ എം.ഐ-35 ഹെലികോപ്ടറുകള്‍ക്ക് പകരംവെക്കുന്നതാണ് ഇവ. ചൈനയോടു ചേര്‍ന്ന അതിര്‍ത്തിയില്‍ പുതുതായി രൂപവത്കരിക്കുന്ന മൗണ്ടന്‍ ഡിവിഷന് ഈ ഹെലികോപ്ടറുകള്‍ ലഭ്യമാക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ചയാണ് യു.എസിലേക്ക് പോകുന്നത്. മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം യു.എസുമായി ഏര്‍പ്പെടുന്ന ആദ്യത്തെ ഏറ്റവും വലിയ സൈനിക കരാറാണ് സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയോഗം അംഗീകരിച്ചത്. ഹെല്‍ഫയര്‍ മിസൈല്‍, റോക്കറ്റ് എന്നിവക്കു വേണ്ടിയും കരാറില്‍ ഏര്‍പ്പെടും. കഴിഞ്ഞ പതിറ്റാണ്ടില്‍ 65,000 കോടി രൂപയുടെ വിമാന ഇടപാടാണ് യു.എസുമായി ഇന്ത്യ നടത്തിയതെങ്കില്‍, യുദ്ധസാമഗ്രി ഇടപാട് പുതിയ സര്‍ക്കാര്‍ വന്നശേഷം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
ഇസ്രായേലില്‍നിന്ന് സായുധ ഡ്രോണ്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള പദ്ധതി വേഗത്തിലാക്കാനും കേന്ദ്രം തീരുമാനിച്ചു. ഇസ്രായേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസില്‍നിന്ന് മിസൈല്‍ ശേഷിയുള്ള 10 ഹാരോണ്‍ ഡ്രോണ്‍ വിമാനം വാങ്ങാനുള്ള പദ്ധതി 2,620 കോടി രൂപയുടേതാണ്. മൂന്നുവര്‍ഷം മുമ്പ് ഇതിന് തീരുമാനമെടുത്തിരുന്നു. കരാര്‍ വൈകാതെ ഒപ്പുവെക്കാനുള്ള നടപടി പുരോഗമിക്കുന്നു. അടുത്ത വര്‍ഷാന്തം ഈ ആളില്ലാ വിമാനങ്ങള്‍ ഇന്ത്യയിലത്തെും.
പാകിസ്താന്‍, ചൈന അതിര്‍ത്തികളിലെ നിരീക്ഷണം ശക്തിപ്പെടുത്താനാണ് ഡ്രോണുകള്‍ ഉപയോഗിക്കുക. ഇസ്രായേല്‍ നിര്‍മിത യു.എ.വി ഇപ്പോള്‍തന്നെ ചൈനാ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കും. സിലിക്കണ്‍ വാലിയില്‍ ഫേസ്ബുക് ആസ്ഥാനം സന്ദര്‍ശിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാക് പ്രധാനമന്ത്രി നവാസ് ശരീഫ് യു.എന്‍ സമ്മേളനത്തിന് എത്തുന്നുണ്ടെങ്കിലും ഇരുവരും കൂടിക്കാഴ്ച നടത്താന്‍ സാധ്യതയില്ല.