ശാലിനി(Herald Special )
വാഷിങ്ങ്ടന്‍: മറ്റു വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് സാമ്പത്തിക വളര്‍ച്ച നേടാന്‍ പ്രാപ്തിയുണ്ട് കാരണം അവിടെ ഉത്കര്‍ഷേച്ഛയുള്ള ഒരു സര്‍ക്കാരുണ്ട് എന്ന് ലോക ബാങ്ക് . ഈ വര്ഷം ഇന്ത്യ 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും അടുത്ത വര്ഷം അത് 7.5 ആക്കുമെന്നും ലോകബാങ്ക് മോദി സര്‍ക്കാരിനെ പ്രസംസിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയും ചരക്കു സേവന നികുതിയും ആദ്യ പകുതിയില്‍ ഇന്ത്യയെ പിന്നോട്ടടിച്ചു എങ്കിലും പിന്നീട് ആ രാജ്യം അത്ഭുതകരമായി കരകയറി .2017 ലെ സാമ്പത്തിക വളര്‍ച്ച 6.7 ആയിരുന്നു എന്നും ലോകബാങ്ക് ഗ്ലോബല്‍ ഇകണോമിക് ഫോറത്തില്‍ ഇറക്കിയ ലഘുലേഖയില്‍ പറയുന്നു.
അടുത്ത പത്ത് വര്‍ഷത്തിനിടെ ഇന്ത്യ ലോകത്തെ മികച്ച സാമ്പത്തിക ശക്തികളില്‍ ഒന്നാകും എന്നും ലോകബാങ്കിന്റെ ഡെവലപ്മെന്റ് പ്രോസ്പെക്ടസ്ഗ്രൂപ്പിന്റെ ഡയരക്ടര്‍ അയ്ഹാന്‍ കോശി ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചൈനയുടെ സാമ്പത്തിക നില താഴ്ന്നുകൊണ്ടിരിക്കുകയാണ് എന്നും ആ രാജ്യം അല്പം കൂടി വളര്‍ച്ച കൈവരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട് എന്നും കോശി പറഞ്ഞു. 2017 ല്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ച 6.8 ആയിരുന്നു. ഇത് ഇന്ത്യന്‍ വളര്‍ച്ചയുടെ 0.1 ശതമാനം കൂടുതല്‍ ആണ് എന്നും എന്നാല്‍ അത് ആ രാജ്യത്തിന്റെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ്. ഇന്ത്യയാകട്ടെ പതിയെ പതിയെ വളര്‍ച്ച കൈവരിച്ചു കൊണ്ടേ ഇരിക്കുകയാണ് എന്നും കോശി പറഞ്ഞു