സാമ്പത്തിക വളർച്ചയിൽ ഇന്ത്യ കൂപ്പുകുത്തി !! ബംഗ്ലദേശിനും ഭൂട്ടാനും നേപ്പാളിനും പിറകിലായി !!

ന്യൂഡൽഹി .ഇന്ത്യൻ സാമ്പത്തിക വളർച്ച കൂപ്പുകുത്തി .നേപ്പാൾ, ബംഗ്ലദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളുറെ സാമ്പത്തിക വളർച്ചയിലും താഴേക്ക് ഇന്ത്യ കൂപ്പുകുത്തുകയാണ് .ഭേകരമാണ് ഇന്ത്യൻ സാമ്പത്തിക രംഗം എന്നും ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6 ശതമാനമായി ഇടിയുമെന്നു ലോകബാങ്ക് റിപ്പോർട്ട് പറയുന്നു . ലോകബാങ്കിന്റെ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ് റിപ്പോർട്ടിൽ ആണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പറയുന്നത് . ബംഗ്ലദേശ് 8.1 %, ഭൂട്ടാൻ 7.4 %, നേപ്പാൾ 6.5 % എന്നിങ്ങനെയാകും വളർച്ച. എന്നാൽ ഇവ മൂന്നും ചെറിയ സമ്പദ്‌വ്യവസ്ഥകളാണെന്നതു കണക്കിലെടുക്കണം. ഇന്ത്യയ്ക്കു നേരത്തേ ലോകബാങ്ക് അനുമാനിച്ചിരുന്നത് 6.9 % വളർച്ചയാണ്. ഇന്ത്യയുടെ വളർച്ച 2021 ൽ 6.9 ശതമാനവും ’22 ൽ 7.2 ശതമാനവുമായി വർധിക്കുമെന്നും ബാങ്ക് വിലയിരുത്തുന്നു.

ദക്ഷിണേഷ്യയിലാകെ മാന്ദ്യം ബാധിച്ചിട്ടുണ്ട്. ആഭ്യന്തര ഉപഭോഗത്തിലെ കുറവാണ് ഇന്ത്യയുടെ തളർച്ചയ്ക്കു മുഖ്യകാരണം. അവസാന പാദത്തിൽ സ്വകാര്യ ഉപഭോഗത്തിൽ 3.1% വർധനയാണുണ്ടായത്. കഴിഞ്ഞ വർഷം ഈ സമയം 7.3% ആയിരുന്നു. ഉൽപാദനമേഖലയിൽ കഴിഞ്ഞ വർഷം ഈ സമയം 10% ആയിരുന്ന വളർച്ച ഈ വർഷം രണ്ടാംപാദത്തിൽ ഒരു ശതമാനത്തിനും താഴേക്കു പോയി. വ്യവസായ ഉൽപാദനത്തിലെയും ഇറക്കുമതിയിലെയും ഇടിവും വിപണിയിലെ അസ്വസ്ഥതകളും കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളാണെന്നു റിപ്പോർട്ട് പുറത്തിറക്കിയ ലോക ബാങ്ക് വൈസ് പ്രസിഡന്റ് (സൗത്ത് ഏഷ്യ) ഹാർവിഗ് ഷാഫർ പറഞ്ഞു.

ഇന്ത്യയിൽ എല്ലാ മേഖലകളിലെയും വിപണികളിൽ മാന്ദ്യം പ്രകടമാണ്. കൃത്യമായ നടപടികളുണ്ടായാൽ പടിപടിയായ ഉയർച്ച സാധ്യമാണ്.യുഎസ് – ചൈന വ്യാപാരത്തർക്കം മുതലെടുത്തതാണു ബംഗ്ലദേശിന്റെ വളർച്ചയ്ക്ക് അടിസ്ഥാനം. ബംഗ്ലദേശിലെ തുണി വ്യവസായ മേഖല ഈ തർക്കത്തിൽ നിന്ന് ഏറെ നേട്ടമുണ്ടാക്കി.ടൂറിസം മേഖലയിലെ കുതിപ്പു മൂലമുണ്ടായ നിർമാണങ്ങളും ജനങ്ങളുടെ വിനിയോഗ ശേഷിയിലെ വർധനയുമാണു നേപ്പാളിനെ 6.5% വളർച്ച കൈവരിക്കാൻ സഹായിച്ചത്. ഭൂട്ടാനിൽ ടൂറിസം വളർച്ചയും ആഭ്യന്തര ഉപഭോഗത്തിലെ വർധനയുമാണു വളർച്ചയ്ക്കു കാരണം.

Top