സാമ്പത്തിക നിരക്ക് കൂപ്പുകുത്തി…!! രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്നു…!! നിർമ്മാണ കാർഷിക മേഖല മാന്ദ്യം നേരിടുന്നു

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വെളിപ്പെടുത്തി ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് (GDP) പുറത്തായി. രാജ്യത്തിന്റെ മൊത്തം ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞ അവസ്ഥയിലാണ്. ജൂലായ്-സെപ്റ്റംബര്‍ കാലത്ത് 4.5 ശതമാനമായി കൂപ്പുകുത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറു വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളര്‍ച്ചാനിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഇതിന് മുമ്പ് 2012-13 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലാണ് ജി.ഡി.പി നിരക്കില്‍ ഇത്രയും കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 4.3 ശതമാനം. 2018-19 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജി.ഡി.പി നിരക്ക് 7 ശതമാനമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ ജി.ഡി.പി 4.5 ശതമാനത്തിലേക്ക് കുത്തനെ കുറഞ്ഞിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് പാദങ്ങള്‍ ഒരുമിച്ച് പരിഗണിച്ചാല്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 4.8 ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിര്‍മ്മാണ, കാര്‍ഷിക മേഖലകളിലെ മാന്ദ്യമാണ് വളര്‍ച്ചാ നിരക്ക് ഇടിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ട നാഷണല്‍ സ്റ്റാറ്റിറ്റിക്കല്‍ ഓഫീസിന്റെ വിലയിരുത്തല്‍. കൃഷി, മത്സ്യബന്ധനം എന്നീ മേഖളകളുടെ വളര്‍ച്ചാനിരക്ക് 2.1 ശതമാനമാണ്. മൈനിങ്, ക്വാറിയിങ് മേഖലകളുടെ വളര്‍ച്ചാ നിരക്ക് 0.1 ശതമാനമാണ്. ഹോട്ടല്‍, ഗതാഗതം, വാര്‍ത്താവിനിമയം, സംപ്രേക്ഷണ സേവനങ്ങള്‍, ധനകാര്യ മേഖല, റിയല്‍ എസ്‌റ്റേറ്റ്, പ്രൊഫണല്‍ സേവനങ്ങള്‍, പ്രതിരോധ മേഖലകളില്‍ രണ്ടാം പാദത്തില്‍ 4.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂലായ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ജിഡിപി എഴ് ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലത്തെ ആറു മാസത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആഞ്ച് ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. തുടര്‍ച്ചയായ ആറാമത്തെ സാമ്പത്തിക പാദത്തിലാണ് ജിഡിപി വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. 201

Top