ഭീകരമാകുന്ന സാമ്പത്തിക മാന്ദ്യം!!മാപ്പ് മാപ്പ് തൊഴുകയ്യോടെ നിര്‍മ്മല സീതാരാമന്‍…

ന്യുഡൽഹി :ഇന്ത്യയിൽ ഭീകരമാകുന്ന സാമ്പത്തിക മാന്ദ്യമാണ് .തെറ്റുപറ്റിപ്പോയി എന്നും മാപ്പ് മാപ്പ് പറഞ്ഞു തൊഴുകയ്യോടെ നിര്‍മ്മല സീതാരാമന്‍ നിൽക്കെയാണ് .എന്നാൽ ഇന്ത്യയിൽ മാത്രമല്ല സാമ്പത്തിക മാന്ദ്യം ലോകം ഒട്ടാകെ ഈ പ്രതിഭാസത്തിന്റെ അനുഭവം ഉണ്ട് .ഏറെ പ്രകടം ഇന്ത്യയിലും ബ്രസീലിലും ആണ് ഇന്ത്യയും ബ്രസീലും ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ സാമ്പത്തിക വളർച്ചയിലെ മാന്ദ്യം ഏറെ പ്രകടമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ. ആഗോള തലത്തിൽ വ്യാപാര വളർച്ച നിശ്ചലാവസ്ഥയിലാണ്. ലോകത്തിന്റെ 90 ശതമാനവും സാമ്പത്തിക മാന്ദ്യത്തിലെന്നാണ് വിലയിരുത്തലെന്നും ക്രിസ്റ്റലീന വ്യക്തമാക്കി.യുഎസ് – ചൈന വ്യാപാര യുദ്ധം ആഗോള മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചയിൽ 0.8% നഷ്ടമുണ്ടാക്കാം. സ്വിറ്റ്സർലൻഡിന്റെ മൊത്തം സമ്പദ് വ്യവസ്ഥയ്ക്കു തുല്യമാണിത്.

ഐഎംഎഫ് മേധാവിയായി കഴിഞ്ഞയാഴ്ച സ്ഥാനമേറ്റ ക്രിസ്റ്റലീന, ഐഎംഎഫ് വാർഷിക യോഗത്തിനു മുന്നോടിയായി നടത്തിയ പ്രഭാഷണത്തിലാണ് ആഗോള സാമ്പത്തിക വളർച്ചയിലെ പ്രതിസന്ധി വിശദീകരിച്ചത്.പ്രധാന വിലയിരുത്തലുകൾ ഇങ്ങനെയാണ് .കഴി ഞ്ഞ ഒട്ടേറെ വർഷങ്ങളിലെ സ്ഥിതി മാറി, ചൈനയിലും വളർച്ചയുടെ വേഗം കുറയുന്നു.ആഗോള ജിഡിപി ദശകത്തിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കിലേക്കു നീങ്ങുന്നു. വ്യാപാര തർക്കങ്ങൾ ഉൽപാദനത്തെയും നിക്ഷേപത്തെയും വലിയ തോതിൽ ദുർബലമാക്കി; സേവനങ്ങളെയും ഉപഭോഗത്തെയും ബാധിക്കുന്ന സ്ഥിതിയാവുന്നു.

അടുത്ത വർഷം വളർച്ച മെച്ചപ്പെട്ടാലും ആഗോള വിതരണ ശൃംഖലയിലെ വിടവുകളും വ്യാപാര മേഖലകളിലെ സമീപനരീതികളും സാങ്കേതിക സംവിധാനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ‘ഡിജിറ്റൽ ബർലിൻ മതിലും’ പ്രശ്നങ്ങൾ നീണ്ടുനിൽക്കുന്നതിനു കാരണമാവും.ബ്സിഡികളുടെ നിയന്ത്രണം, ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥകൾ കർശനമാക്കൽ, സേവന, ഇ–കൊമേഴ്സ് മേഖലകളുടെ പൂർണശേഷി സാധ്യമാക്കുന്ന ആധുനിക ആഗോള വ്യാപാര സംവിധാനം, കേന്ദ്ര ബാങ്കുകളുടെ പ്രവർത്തനസ്വാതന്ത്ര്യം, ഉചിതമായ രീതിയിൽ പലിശ നിരക്കുകൾ കുറയ്ക്കൽ തുടങ്ങിയവയാണ് പരിഹാര നടപടികളായി ക്രിസ്റ്റലീന മുന്നോട്ടുവച്ചത്. എന്നാൽ, കുറഞ്ഞ പലിശ നിരക്കിൽ കൂടുതൽ വായ്പയെടുക്കുന്ന കോർപറേറ്റുകൾ, മുതൽമുടക്കിനു പകരം ലയനങ്ങളിലും കമ്പനികൾ വാങ്ങുന്നതിലും താൽപര്യപ്പെടുന്നത് പ്രശ്നമാകാമെന്നും മുന്നറിയിപ്പു നൽകി.

Top