സഹായം വേണം ; സില്‍വര്‍ലൈന്‍ പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ പിന്തുണതേടി കേരളം

സില്‍വര്‍ലൈന്‍ പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ പിന്തുണതേടി കേരളം. കൂടാതെ കോവിഡ് കാലത്തെ സാമ്പത്തികമാന്ദ്യം മറികടക്കാന്‍ പ്രത്യേക പാക്കേജിനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ കൂടുതല്‍ കടമെടുക്കാനുള്ള അനുമതി നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് മുന്നില്‍ കേരളം സമര്‍പ്പിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യം പരിഗണിച്ചുവേണം ബജറ്റിലെ പ്രഖ്യാപനങ്ങളെന്നതാണ് പ്രധാന ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാര്‍ഷിക, ചെറുകിട വ്യവസായമേഖലകള്‍ക്കായി സംസ്ഥാനാടിസ്ഥാനത്തില്‍ പ്രത്യേക പാക്കേജ് വേണം, കോവിഡ് കാലത്ത് സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാകാന്‍ കൂടി ഉദ്ദേശിച്ചുള്ള സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ട അനുമതികള്‍ നല്‍കണം, വന്‍കിട അടിസ്ഥാനസൗകര്യപദ്ധതികള്‍ക്കായി വിപണിയില്‍ നിന്ന് എടുക്കുന്ന വായ്പകളെ ധനകാര്യ ഉത്തരവാദിത്വനിയമത്തില്‍ നിന്ന് ഒഴിവാക്കി തരണം എന്നിവയും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

വീഡിയോ വാർത്ത :

Top