സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം.തൊഴിൽ സൃഷ്ടിയ്ക്കുന്നതിനായി ആത്മനിര്‍ഭര്‍ റോസ്ഗര്‍ യോജന. ആശ്വാസമായി മൂന്നാം സാമ്പത്തിക പാക്കേജ്

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിയ്ക്കുകയാണ് ധനമന്ത്രി നിര്‍മലാ സീതാരാമൻ. തൊഴിൽ സൃഷ്ടിയ്ക്കുന്നതിനായി ആത്മനിര്‍ഭര്‍ റോസ്ഗര്‍ യോജന എന്ന പദ്ധതി ഉൾപ്പെടെയാണ് പുതിയതായി പ്രഖ്യാപിച്ചത്. കൊവിഡ് കേസുകൾ കുറഞ്ഞതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ച് വരവ് നടത്തുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാൻ.ജിഎസ്ടിവരുമാനം 10 ശതമാനം വർധിച്ചുവെന്നും ബാങ്ക് വായ്പ 5.1 ശതമാനം ഉയര്‍ന്നുവെന്നും ധനമന്ത്രി പറഞ്ഞു.സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമയി നടത്തിയ പത്രസമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്. സാമ്പത്തിക വർഷത്തി​ന്റെ മൂന്നാംപാദത്തിൽ മെച്ചപ്പെട്ട വളർച്ച നിരക്ക്​ ഉണ്ടാകുമെന്ന് നേരത്തേ ആർബിഐ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. വളർച്ച തിരിച്ച് പിടിച്ചുവെന്ന് സാമ്പത്തിക രംഗത്തെ വിദദ്ഗർ ചൂണ്ടിക്കാട്ടിയെന്നും ധനമന്ത്രി പറഞ്ഞു.

ഇപിഎഫ്ഒയിൽ രജിസ്റ്റര്‍ ചെയ്ത പുതിയ ജീവനക്കാര്‍ക്ക് കൊവിഡ് മൂലമുള്ള സാമ്പത്തിക സഹായം ലഭിയ്ക്കും. നിശ്ചിത തുകയിൽ താഴെ ശമ്പളമുള്ള ജീവനക്കാരുടെ ഇപിഎഫ് വിഹിതം സര്‍ക്കാര്‍ നൽകും.ഒക്ടോബര്‍ 1 മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരിക. പുതിയതായി ജോലി കിട്ടിയവര്‍ക്കും കൊവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടമായവര്‍ക്കും സഹായം ലഭിയ്ക്കും. ഇപിഎഫ്ഒയിൽ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന എല്ലാ സംഘടനകൾക്കും പദ്ധതി ബാധകമാകും. 1000-ത്തിൽ താഴെ ജീവനക്കാരുള്ള കമ്പനികളുടെ ഇപിഎഫ് വിഹിതം സര്‍ക്കാര്‍ നൽകും എന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് കീഴിൽ കൂടുതൽ തുക വിലയിരുത്തും. 18,000 കോടി രൂപയാണ് അധികമായി വക ഇരുത്തുന്നത്. രണ്ടു കോടി വരെയുള്ള വീടുകൾ നിര്‍മിയ്ക്കുന്ന ബിൽഡര്‍മാര്‍ക്കും വീടു വാങ്ങുന്നവര്‍ക്കും നികുതി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.26 കൊവിഡ് ബാധിത മേഖലകൾക്ക് ക്രെഡിറ്റ് ഗ്യാരൻറി പദ്ധതി പ്രകാരം സഹായം . സംരഭകര്‍ക്ക് അധിക വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. 2021 മാര്‍ച്ച് 31 വരെയാണ് പദ്ധതി നീട്ടിയത്. ആത്മ നിര്‍ഭര്‍ പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. 12-ഓളം പദ്ധതികൾ ആണ് പുതിയതായി പ്രഖ്യാപിയ്ക്കുന്നത്.

Top