സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ബാ​ങ്ക് എ​ന്ന് വി​ളി​ക്കാ​നാ​വി​ല്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര ധ​ന​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ബാ​ങ്ക് എ​ന്ന് വി​ളി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം. കേ​ര​ള​ത്തി​ൻറെ ആ​വ​ശ്യം ആ​ർ​ബി​ഐ ത​ള്ളി​യ​താ​ണെ​ന്നും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​റി​യി​ച്ചു. ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന നോ​ട്ടീ​സു​ക​ൾ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ആ​ർ​ബി​ഐ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അം​ഗീ​കാ​ര​മി​ല്ലാ​ത്ത സം​ഘ​ങ്ങ​ളെ സം​ബ​ന്ധി​ച്ചാ​ണ് മു​ന്ന​റി​യി​പ്പ്‌ ന​ൽ​കി​യി​രു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കേ​ണ്ട​ത് ആ​ർ​ബി​ഐ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പ്രാഥമിക സഹകരണ ബാങ്കുകൾ ‘ബാങ്ക്’ എന്ന് പേരിനൊപ്പം ചേർക്കാൻ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങളിൽനിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ആർ.ബി.ഐ.യുടെ ഉത്തരവിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ആർ.ബി.ഐ. നിർദേശങ്ങൾ പുറപ്പെടുവിച്ചത്. റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. 2020 സെപ്റ്റംബർ 29-ന് ഈ നിയമം നിലവിൽവന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു പുതിയ ഉത്തരവ് പുറത്തിറക്കിയത്.

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് മേ​ലു​ള്ള നി​യ​ന്ത്ര​ണം പ​ര​സ്യ​മാ​ക്കി ആ​ർ​ബി​ഐ നേ​ര​ത്തേ പ​ത്ര​പ​ര​സ്യം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ബാ​ങ്ക് എ​ന്ന പേ​ര് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത​വ​രി​ൽ നി​ന്നും നി​ക്ഷേ​പം സ്വീ​ക​രി​ക്ക​രു​തെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

Top