അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽപ്പനയ്ക്ക്…!! ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പന; നേട്ടം സ്വകാര്യ കുത്തകകൾക്ക്

ബി.പി.സി.എല്‍(ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്) ഉള്‍പ്പെടെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. എസ്.സി.ഐ(ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ), കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ടി.എച്ച്.ഡി.സി(തെഹ്‌രി െഹെഡ്രോ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍), നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ ഓഹരികളാകും വില്‍കുകയെന്നു കേന്ദ്രമന്ത്രിസഭാ യോഗത്തിനുശേഷം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. എയർ ഇന്ത്യയും ഭാരത് പെട്രോളിയവും അടുത്ത മാർച്ചിൽ വിൽക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ബി.പി.സി.എൽ വിൽക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് നിയമസഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ സഭ ആശങ്ക പ്രകടിപ്പിച്ചു.അരനൂറ്റാണ്ടായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബി.പി.സി.എല്ലിന്റെ 53.29 ശതമാനം ഓഹരി കേന്ദ്ര സർക്കാരിന്റേതാണ്. അത് പൂർണമായും വിറ്റഴിക്കുന്നത് സ്വകാര്യ കുത്തക കമ്പനികൾക്ക് വൻനേട്ടമുണ്ടാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.പി.സിഎല്ലിന്റെ 53.29 ശതമാനം ഓഹരിയാണ് വിൽക്കുന്നത്. അസമിലെ നുമലിഗഡ് റിഫൈനറി ബി.പി.സി.എല്ലിൽ നിന്നൊഴിവാക്കിയ ശേഷമാകും ഓഹരികൾ വിൽക്കുക. എസ്‌.സി.ഐയുടെ 53.75 ശതമാനം, കോൺകോറിന്റെ 30. 9 ശതമാനം ഓഹരികളുമാണ് വിൽക്കുന്നത്. തെഹ്‌രി ഹൈഡ്രോ ഡവല‌പ്മെന്റ് കോർപറേഷൻ (ടിഎച്ച്ഡിസി), നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപറേഷൻ (നീപ്കോ) എന്നിവയുടെ ഓഹരികൾ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ എൻടിപിസിക്ക് വിൽക്കാനും തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ മാർച്ചോടെ എയർ ഇന്ത്യയും ഭാരത് പെട്രോളിയം കോർപറേഷനും (ബിപിസിഎൽ) വിൽക്കുമെന്നു നിർമല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കടവും നഷ്ടവും ഏറുന്നത് എയർ ഇന്ത്യയെയും പ്രവർത്തന ലാഭം ഇടിയുന്നതു ബിപിസിഎല്ലിനെയും പ്രതികൂലമായി ബാധിച്ചിരുന്നു.

Top