മോദി സർക്കാരിൻ്റെ സമ്പൂർണ്ണ ബഡ്ജറ്റ്: ജിഎസ്ടി ചരിത്രപരമായ നേട്ടമെന്ന് ധനമന്ത്രി; 100 പുതിയ വിമാനത്താവളങ്ങൾ പ്രഖ്യാപിച്ചു

രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിൽ ജിഎസ്ടിയുടെ നേട്ടങ്ങൾ വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജിഎസ്ടി ചരിത്രപരമായ നേട്ടവും പരിഷ്കാരവുമാണെന്ന് ധനമന്ത്രി പറഞ്ഞു.  2024 ഓടെ രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍. ആഭ്യന്തര വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്കായി രൂപം നല്‍കിയ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. 100 പുതിയ വിമാനത്താവളങ്ങള്‍ 2024 ന് മുമ്പായി ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് ധനമന്ത്രി ബജറ്റവതരണത്തിനിടെ പ്രഖ്യാപിച്ചു. സംരഭകത്വമാണ് ഇന്ത്യയുടെ ശക്തിയെന്നും അതിനാല്‍ കൂടുതല്‍ സംരംഭകരെ സൃഷ്ടിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് സെല്ലിന് രൂപം നല്‍കുമെന്നും ബജറ്റില്‍ നിര്‍ദേശിക്കുന്നു.

ജിഎസ്ടി നികുതി സംവിധാനം നടപ്പിലാക്കിയതോടെ ഒരു കുടുംബത്തിന്റെ പ്രതിമാസചെലവിൽ 4 ശതമാനം വരെ ലാഭിക്കാൻ കഴിയുന്നുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.   ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്ന് ധനമന്ത്രി പറഞ്ഞു.

2014ൽ 52.2 ശതമാനമായിരുന്ന കേന്ദ്രസർക്കാരിന്റെ കടം 2019ൽ 48.7 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. 2022 ഓടെ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു. വിദേശ നിക്ഷേപം കഴിഞ്ഞ 5 വർഷത്തിനിടെ വിദേശ നിക്ഷേപം ഗണ്യമായി വർദ്ധിച്ചുവെന്നും 6.11 കോടി കർഷകരെ പ്രധാനമന്ത്രി ഫസൽ യോജന പദ്ധതിയിലൂടെ ഇൻഷുർ ചെയ്യാൻ സാധിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി. ഒന്നാം മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. അന്തരിച്ച മുൻ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ആദരാജ്ഞലികൾ അർപ്പിച്ചു.

Top