താങ്ങായി ബജറ്റ് : 80 ലക്ഷം വീടുകൾ , തൊഴിലുറപ്പിനു കൂടുതൽ വരുമാനം

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചു. പി എം ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. പദ്ധതിക്കായി 46,000 കോടി വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു.

വീടുകളിൽ പൈപ്പ് വെള്ളം എത്തിക്കുന്നതായിനായി 3.8 കോടി വകയിരുത്തിയിട്ടുണ്ട്. ജൽജീവൻ മിഷന് 60,000 കോടി അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു.രാസവള കൃഷി പ്രോത്സാഹിപ്പിക്കുമെന്നും വിളകൾ സമാഹരിക്കുന്നതിനായി 2.37 ലക്ഷം കോടി അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. ചെറുകിട ഇടത്തരം മേഖലകൾക്ക് 2 ലക്ഷം കോടി വകയിരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി 80 ലക്ഷം വീടുകൾ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top