ഇന്ത്യ പ്രശ്‌നത്തിലാണ്; തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കൊപ്പം മറ്റ് പ്രതിസന്ധികളും ഇന്ത്യ നേരിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റക്കെട്ടായാണ് ഇന്ത്യ പ്രതിസന്ധികളെ നേരിടുന്നത്. പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തി. ഈ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിര്‍ണയിക്കും. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം വലിയ ശക്തിയാണെന്നും മോദി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍േചംബര്‍ ഒഫ് കൊേമഴ്സ് (ഐസിസി) പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമാകെ കോവിഡിനെ നേരിടുന്നു. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഒട്ടും പിന്നിലല്ല. രാജ്യത്തിന് സ്വയംപര്യാപ്തത നേടാനുള്ള വലിയ അവസരമാണിത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top