ന്യുഡൽഹി :ഇന്ത്യൻ ജനത അഭിമാനത്തോടെ മോദി സർക്കാരിന് പിന്നിൽ അണിനിരക്കുന്നു .ഇന്ത്യ ആർക്കു മുന്നിലും തല കുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് കണ്ടത് ഓരോ ഭാരതീയന്റെയും വിജയമാണ്. ആക്രമണത്തിലെ ഈ വിജയം നമ്മൾ ആഘോഷിക്കണം .പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു ശേഷമുള്ള മോദിയുടെ ആദ്യപ്രതികരണമാണ് രാജസ്ഥാനിലെ പൊതുപരിപാടിയിലേത്.
ഇന്ത്യ സുരക്ഷിത കരങ്ങളിലാണ് ഇന്ന്.രാജ്യത്തെ ശിഥിലമാക്കാൻ ആരെയും അനുവദിക്കില്ല.ജനങ്ങളുടെ വികാരം തനിക്ക് മനസിലാകും.രാഷ്ട്രത്തിനാണ് താൻ പ്രഥമപരിഗണന നൽകുന്നത്.സൈനികരുടെ കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അനിവാര്യ ഘട്ടത്തിലായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെന്ന് വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ.ഭീകര താവളങ്ങളെ പല തവണ മുന്നറിയിപ്പ് നൽകിയിട്ടും പാകിസ്ഥാൻ നടപടിയെടുത്തില്ല.
വനമേഖലയിൽ ഉണ്ടായിരുന്ന ജയ്ഷെ മുഹമ്മദിന്റെ പ്രധാന ക്യാമ്പാണ് തകർത്തത്.പരിശീലനം ലഭിച്ച ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടു.മുതിർന്ന ജയ്ഷെ നേതാക്കളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഗോഖലെ പറഞ്ഞു.സാധാരണക്കാരെ ഒരു തരത്തിലും ബാധിക്കാതെയായിരുന്നു ഇന്ത്യയുടെ തിരിച്ചടി.അതേ സമയം അതിർത്തിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി.ഏതു അടിയന്തിരഘട്ടത്തെയും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.