കര്‍ഷകര്‍ സത്യാഗ്രഹത്തിലൂടെ മോദിയുടെ ധാര്‍ഷ്ട്യം പൊളിച്ച് കയ്യില്‍ കൊടുത്തുവെന്ന് രാഹുൽ ഗാന്ധി.മാറിക്കൊണ്ടിരിക്കുന്ന മനോഭാവവും ഉദ്ദേശവും വിശ്വസിക്കാനാവില്ലയെന്ന് കര്‍ഷക ബില്‍ പിന്‍വലിച്ചതില്‍ പ്രിയങ്കാ ഗാന്ധി.

ന്യൂഡൽഹി:കര്‍ഷകര്‍ സത്യാഗ്രഹത്തിലൂടെ മോദിയുടെ ധാര്‍ഷ്ട്യം പൊളിച്ച് കയ്യില്‍ കൊടുത്തെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു .

അതേ സമയം കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചുകൊണ്ടുളള പ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിശ്വാസിക്കാന്‍ പ്രയാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു .കര്‍ഷകരെ രാജ്യദ്രോഹികളെന്നും ഗുണ്ടകളെന്നും വിളിച്ച് അവരെ അറസ്റ്റ് ചെയ്തുനീക്കിയ നിങ്ങള്‍ തെരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.’ എന്ന് പ്രിയങ്ക ഗാന്ധി ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെ വ്യക്തമാക്കി. ‘മന്ത്രി പുത്രന്‍ വാഹനമോടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയത് മോദി സര്‍ക്കാര്‍ കാര്യമായെടുത്തില്ല. അത്‌കൊണ്ടു തന്നെ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചു കൊണ്ടുളള കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യവും മാറികൊണ്ടിരിക്കുന്ന മാനോഭാവവും വിശ്വാസിക്കാന്‍ പ്രയാസമുണ്ട്’ എന്നും പ്രിയങ്ക ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top