ചൈന ഞെട്ടി!..ചൈ​ന​യ്ക്കും പാ​ക്കി​സ്ഥാ​നും വെല്ലുവിളിയുമായി ഇ​ന്ത്യ​യു​ടെ ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ൽ അ​ഗ്നി-5

ന്യൂഡൽഹി: ചൈനയ്ക്കും പാക്കിസ്ഥാനും വെല്ലുവിളി!.. ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈൽ അഗ്നി-5 വീണ്ടും വിയകരമായി പരീക്ഷിച്ചു.ചൈനയ്ക്കും പാക്കിസ്ഥാനും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഇന്ത്യയുടെ പരീക്ഷണം. ഒഡീഷയിലെ അബ്ദുൽ കലാം ദ്വീപിൽനിന്നുമാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചത്. ആണവായുധങ്ങളെ വഹിക്കാൻ ശേഷിയുള്ള മിസൈൽ ഇന്ന് രാവിലെ 9.48നാണ് വിക്ഷേപിച്ചത്.
5,000 കിലോമീറ്റർ പ്രഹര പരിധിയുള്ള മിസൈലിന് ചൈനയുടെ വടക്കൻ പ്രദേശങ്ങളിൽ വരെ എത്താൻ സാധിക്കും. അഗ്നി-5 ന്‍റെ ആറാമത്തെ വിജയകരമായ പരീക്ഷണമായിരുന്നു ഇത്. ജനുവരി 18നായിരുന്നു അവസാനമായി അഗ്നി-5 പരീക്ഷിച്ചത്. അന്ധി-5ന്‍റെ ആദ്യ പരീക്ഷണം 2012 ഏപ്രിൽ 19നും രണ്ടാം പരീക്ഷണം 2013 സെപ്റ്റംബർ 15നും മൂന്നാമത്തേത് 2015 ജനുവരി 31നുമായിരുന്നു. 2016 ഡിസംബർ 26നായിരുന്നു അഗ്നിയുടെ നാലാം പരീക്ഷണം.

Top