ടെസ്റ്റില്‍ വിരാട് കോഹ്ലി 3000റണ്‍സ് പൂര്‍ത്തിയാക്കി

Virat-Kohli-ton-vs-West-Indies-AP

ആന്റിഗ്വ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വിരാട് കോഹ്ലി. ക്ലിക്കറ്റ് കരിയറില്‍ മറ്റൊരു നേട്ടമാണ് കോഹ്ലി നേടിയിരിക്കുന്നത്. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ കോഹ്ലി 3,000 റണ്‍സ് പിന്നിട്ടു.

ഈ നേട്ടം ഏറ്റവും വേഗതയില്‍ കൈവരിച്ച ഇന്ത്യക്കാരില്‍ രണ്ടാ സ്ഥാനവും കോഹ്ലി സ്വന്തമാക്കി. മത്സരത്തില്‍ 143 റണ്‍സോടെ കോഹ്ലി പുറത്താകാതെ നില്‍ക്കുകയാണ്. മത്സരത്തില്‍ വിന്‍ഡീസ് സ്പിന്നര്‍ ദേവേന്ദ്ര ബിഷൂ എറിഞ്ഞ മുപ്പതാം ഓവറിലെ നാലാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ചാണ് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ 3,000 റണ്‍സ് തികച്ചത്. നാല്‍പ്പത്തിരണ്ട് ടെസ്റ്റും എഴുപത്തിമൂന്ന് ഇന്നിംഗ്സും കളിച്ചാണ് കോഹ്ലി 3,000 റണ്‍സ് ക്ലബ്ബിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടായിരത്തില്‍ നിന്നും മൂവായിരത്തിലെത്താന്‍ 20 ഇന്നിംഗ്സുകള്‍ മാത്രമാണ് കോഹ്ലി എടുത്തത്. ടെസ്റ്റ് ക്രിക്കറ്റിലെ പന്ത്രണ്ടാം സെഞ്ച്വറിയാണ് കോഹ്ലി ഇന്നലെ കരസ്ഥമാക്കിയത്. 12 അര്‍ദ്ധസെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.

മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് (55 ഇന്നിംഗ്സ്) ഏറ്റവും വേഗതിയില്‍ 3,000 റണ്‍സ് തികച്ച ഇന്ത്യന്‍ താരം. മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ (64), സുനില്‍ ഗവാസ്‌കര്‍ (66), ഗൗതം ഗംഭീര്‍ (66), രാഹുല്‍ ദ്രാവിഡ് (67), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (67) എന്നവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.

Top