ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം വെസ്റ്റ് ഇൻഡീസ് പര്യടനത്തിലാണ്. മൂന്ന് ഏകദിനങ്ങളും 5 ട്വൻ്റി 20 മാച്ചുകളുമാണ് പര്യടനത്തിലുള്ളത്. എന്നാൽ ഇവർക്ക് ദിവസ ബത്ത ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ബിസിസിഐയുടെ പുതിയ ഭാരവാഹികളുടെ ഇടപെടലിനെ തുടര്‍ന്ന് കായിക താരങ്ങളുടെ അക്കൗണ്ടിലേക്ക് ബുധനാഴ്ച പണം ഇടാനായി.
സംഭവം ഇന്ത്യയില്‍ ചര്‍ച്ചയായപ്പോള്‍ ഇന്ത്യന്‍ വനിതാതാരങ്ങള്‍ക്ക് അതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലെന്ന അവസ്ഥയിലാണ്. കരീബിയൻ ദ്വീപുകളുടെ സൌന്ദര്യം ആസ്വദിച്ച് അവർ വിന്‍ഡിസില്‍ അടിച്ചുപൊളിക്കുകയാണ്.
https://www.instagram.com/p/B4SUYk_p9gW/?utm_source=ig_web_copy_link
നവംബര്‍ ഒന്നിനാണ് വിന്‍ഡിസിനെതിരായ പരമ്പര ആരംഭിക്കുന്നത്. ഒരാഴ്ച മുന്‍പ് തന്നെ ഇന്ത്യന്‍ സംഘം വിന്‍ഡിസില്‍ എത്തിയിരുന്നു. വിന്‍ഡിസ് ദ്വീപിന്റെ സൗന്ദര്യം മുഴുവന്‍ ആസ്വദിച്ച് ആഘോഷിക്കുകയാണ് താരങ്ങള്‍. ഇതിൻ്റെ ഫോട്ടോകളുമായി പ്രിയ പൂനിയയും, സുഷ്മ വര്‍മയും സമൂഹമാധ്യമങ്ങളിലെത്തി.
https://www.instagram.com/p/B4Q39AYFS7R/?utm_source=ig_web_copy_link
https://www.instagram.com/p/B4QmU_xhC0w/?utm_source=ig_web_copy_link