
പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. കീഴടങ്ങാന്‍ അന്ത്യശാസനം നല്‍കി സൈന്യം. മൂന്ന് ഭീകരരെ വകവരുത്തിയെന്ന് 15 കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ കെ.ജെ എസ് ധില്ലന്‍ പറഞ്ഞു. ശ്രീനഗറില്‍ സൈനിക മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക് സൈന്യമാണെന്നും സൈനിക മേധാവികള്‍ പറഞ്ഞു. കശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കി. കശ്മീരില്‍ തോക്കെടുക്കുന്നവരെ നശിപ്പിക്കും. ഭീകരര്‍ ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാകുക. ഇത് അവസാന മുന്നറിയിപ്പാണെന്നും ഇനി ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും കെ.ജെ എസ് ധില്ലന്‍ അറിയിച്ചു.
Tags: pulwama