ദുബായ്: പരസ്ത്രീബന്ധത്തിന് ജയിലില്‍ ശിക്ഷ ഏറ്റുവാങ്ങേണ്ട നിയമക്കുരുക്കില്‍ ഇന്ത്യന്‍ ബിസിനസ്സുകാരന്‍. ഭാര്യ പരസ്ത്രീബന്ധം കണ്ടുപിടിച്ചതാണ് ദുബായ് ബിസിനസ്സ്‌കാരന് വിനയായത്. അപ്പീല്‍ നല്‍കിയെങ്കിലും ദുബായ് കോടതി അത് തള്ളുകയായിരുന്നു. സ്വന്തം ഭാര്യയെ ചതിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റൊരു സ്ത്രീയുമായി ശാരീരികബന്ധത്തില്‍ ഏര്‍്‌പ്പെട്ടു എന്ന് കണ്ടെത്തിയ കോടതി ഒരു മാസത്തെ ജയില്‍ ശിക്ഷയും ശേഷം പ്രതിയെ ദുബായില്‍ നിന്നും നാടുകടത്താനും ഉത്തരവിട്ടു. ഫോറന്‍സിക് തെളിവുകള്‍ പ്രതിക്ക് എതിരായിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.
മറ്റൊരു യുവതിയുമായി ഇയാള്‍ ലെംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍ വളര്‍ത്തു മകനാണ് കണ്ടത്. വളര്‍ത്തമ്മയുടെ ലാപ്ടോപ്പാണ് മകന്‍ ഉപയോഗിക്കുന്നത്. ഒരു ദിവസം ലാപ്ടോപ് ഉപയോഗിക്കുമ്പോള്‍ വളര്‍ത്തഛന്റെ മോശം ചിത്രങ്ങള്‍ യുവാവ് കണ്ടു. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് കമ്പ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ 2015 മുതല്‍ വളര്‍ത്തഛന്‍ മറ്റൊരു സ്ത്രീയുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ചിത്രങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ഇയാളുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വളര്‍ത്തഛനും സ്ത്രീകളുമായി നടത്തിയ ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങളാണ് വളര്‍ത്തുമകന്‍ കണ്ടത്. വദനസുരതം അടക്കമുള്ള വീഡിയോ ഉണ്ടായിരുന്നു. ഇതിനൊപ്പം ബിക്കിനി ധരിച്ച് സ്ത്രീകള്‍ക്കൊപ്പം സിമ്മിങ് പൂളില്‍ കളിക്കുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നുവെന്നായിരുന്നു ഇയാള്‍ക്കെതിരായ കുറ്റപത്രം. ശാസ്ത്രീയമായി ഇതെല്ലാം തെളിഞ്ഞെന്നും വിശദീകരിച്ചിരുന്നു. ഇതെല്ലാം മുഖവിലയ്ക്കെടുത്താണ് ഇയാളുടെ അപ്പീലും കോടതി തള്ളുന്നത്.
തനിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന ആരോപണം ബിസിനസുകാരന്‍ തള്ളി. ഓഗസ്റ്റില്‍ ദുബായിലെ കോടതി ഇയാള്‍ക്ക് ഒരുമാസം തടവും ശിക്ഷയ്ക്കുശേഷം നാടുകടത്താനും ഉത്തരവിട്ടു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ തള്ളിയത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഭാര്യ ഉന്നയിക്കുന്നതെന്ന് ബിസിനസുകാരന്‍ കോടതിയെ അറിയിച്ചു. വളര്‍ത്തുമകനും ഭാര്യയും ചേര്‍ന്ന് പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാണിതെന്ന് ഇയാള്‍ കോടതിയില്‍ നിലപാടെടുത്തു. തനിക്കൊപ്പമുള്ള സ്ത്രീയെ അറിയില്ലെന്നും വ്യക്തമാക്കി.
എന്നാല്‍ ശാസ്ത്രീയ പരിശോധന വില്ലനായി. ദുബായ് പൊലീസിന്റെ ഫോറന്‍സിക് ലാബോറട്ടറിയില്‍ ആണ് പരിശോധന നടന്നത്. ചിത്രങ്ങള്‍ കൃത്രിമമല്ലെന്ന് കണ്ടെത്തി. ബിസിനസുകാരനൊപ്പം ഉണ്ടായിരുന്ന സ്ത്രീയുടെ മറ്റു ചിത്രങ്ങളും ലാപ്ടോപ്പില്‍ നിന്നു കണ്ടെത്തി. ഇന്ത്യന്‍ ദമ്പതികളുടെ ഡിവോഴ്സ് കേസ് കോടതിയില്‍ നടക്കുകയാണ്.