മലയാളി താരം മിന്നു മണി ബംഗ്ലാദേശ് പര്യടനത്തിനുള്ള ട്വന്റി-20 ടീമില്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു മലയാളി കൂടി വന്നിരിക്കുന്നു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിലാണ് മിന്നുമണി ഇടം പിടിച്ചത്.

ആദ്യമായാണ് കേരളത്തില്‍ നിന്നൊരു വനിതാ താരം ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്നത് .കേരള ജൂനിയര്‍ സീനിയര്‍ ടീമുകള്‍ക്കായി മത്സരിച്ചിട്ടുള്ള മിന്നു ഇന്ത്യ എ ടീമിലും , ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനേയും കളിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

24 കാരിയായ താരം വയനാട് തൃശ്ശിലേരി സ്വദേശിയാണ്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പരിശീലനത്തിനിടയാണ് താരം ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപെട്ടതറിയുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. മിന്നു മണി ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അത് കൂടുതല്‍ താരങ്ങള്‍ക്ക് മുന്നോട്ട് പോകാനുള്ള പ്രചോദനം കൂടിയാവുകയാണ്

ജൂലൈ 9 ന് ആരംഭിക്കുന്ന പരമ്പരയില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ ഏകദിന ടി20 പരമ്പര കളിക്കും. ഇരു ടീമുകളെയും ഹര്‍മന്‍ പ്രീത് കൗര്‍ നയിക്കും.

ഇന്ത്യന്‍ വനിതാ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥന, ദീപ്തി ശര്‍മ, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജ്യോത് കൗര്‍, എസ്. മേഘ്‌ന, പൂജ വസ്ത്രകാര്‍, മേഘ്‌ന സിങ്, അഞ്ജലി സര്‍വാനി, മോണിക പട്ടേല്‍, റാഷി കനോജിയ, അനുഷ ബറേദി, മിന്നു മണി.

Top