ഇന്ത്യന്‍ വംശജന്‍ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് !..

ഡബ്ളിന്‍ :ഇന്ത്യന്‍ വംശജനും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും ആകാന്‍ ലിയോ വരാദ്കര്‍ .അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയാകുന്ന ഇന്ത്യന്‍ വംശജനായ ആദ്യ പ്രധാനമന്ത്രിയായി വരാദ്കര്‍ അധികാരം ഏല്‍ക്കുമ്പോള്‍ കത്തോലിക്ക സഭക്കും കടുത്ത തിരിച്ചടി ആയിരിക്കും സെയിം സെക്സ് വാദത്തെ എതിര്‍ക്കുന്ന സഭയുടെ തീരുമാനത്തിന് എതിരാകും വരാദ്കറുടെ പ്രധാനമന്ത്രി സ്ഥാനം .മഹാരാഷ്ട്രയിലെ സിന്ധു ദുര്‍ഗ് ജില്ലയിലെ വരാഡ് ഗ്രാമക്കാരനായ അശോക് വരദ്കറുടെയും,ഐറിഷ്‌കാരിയായ മിറിയയുടെയും മകനാണ് ലിയോ വരദ്കര്‍ എന്ന മുപ്പത്തെട്ടുകാരന്‍ .അയര്‍ലണ്ടിലെ ഭരണകക്ഷിയായ ഫിനഗേലിന്റെ നേതൃതിരഞ്ഞെടുപ്പില്‍ നിലവിലുള്ള മന്ത്രിസഭയിലെ സാമൂഹ്യസംരക്ഷണ മന്ത്രിയായ ലിയോ വരദ്കര്‍ 60 ശതമാനം വോട്ടോടെ തിരഞ്ഞെടുക്കപ്പെട്ടു.വരദ്കര്‍ക്ക് എതിരെ പോരാടിയ പരിസ്ഥിതി മന്ത്രി സൈമണ്‍ കോവ്‌നെയ്ക്ക് 40 ശതമാനം വോട്ടെ ലഭിച്ചുള്ളൂ.പാര്‍ട്ടിമെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്കുള്ള വോട്ടിംഗില്‍ 65 ശതമാനം വോട്ടു നേടിയ സൈമണ്‍ കോവ്‌നെ ,ആദ്യഘട്ടത്തില്‍ വരദ്കര്‍ ക്യാമ്പിനെ അമ്പരിപ്പിച്ചു.കൗണ്‍സിലര്‍മാരുടെ വോട്ടിംഗില്‍ 123 വോട്ടുകള്‍ ലിയോ നേടിയപ്പോള്‍ 100 വോട്ടുകളാണ് സൈമണ് ലഭിച്ചത്.പാര്‍ലിമെന്റ് അംഗങ്ങളുടെ വിഭാഗത്തില്‍ 51 വോട്ടുകള്‍ ലിയോ നേടിയപ്പോള്‍ 22 വോട്ടുകളെ സൈമണ് ലഭിച്ചുള്ളു,
അനായാസമായി ജയിച്ചു കയറിയേക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തിയ ലിയോ വരാദ്ക്കര്‍ക്ക് അവസാനനിമിഷം ശക്തമായ വെല്ലുവിളിയാണ് നേരിടേണ്ടി വന്നെതെന്നാണ് വോട്ടിംഗ് നില തെളിയിക്കുന്നത്.എന്തായാലും ഭരണകക്ഷിയുടെ അടുത്ത നേതാവാകാന്‍ ഏറ്റവും കൂടുതല്‍ പിന്തുണയുള്ളത് സ്വവര്‍ഗസംഭോഗിയായ ലിയോക്കാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ .നിലവില്‍ എന്‍ഡ കെന്നിയാണ് ഇവിടുത്തെ ഫൈന്‍ ഗെയില്‍ പാര്‍ട്ടി നയിക്കുന്ന ഭൂരിപക്ഷം കുറഞ്ഞ ഗവണ്‍മെന്റിനെ നയിക്കുന്നത്. കെന്നിയുടെ രാജിയെ തുടര്‍ന്ന് ഫൈന്‍ ഗെയില്‍ പാര്‍ട്ടിക്കുള്ള പിന്തുണ വര്‍ധിക്കുന്നുവെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ തെളിയിക്കുന്നത്. രണ്ട് ദിവസത്തിനിടെ ശനിയാഴ്ച രണ്ടാമതൊരു അഭിപ്രായ സര്‍വേ ഫലം പുറത്ത് വന്നിരുന്നു.

ഇതനുസരിച്ച് ഫൈന്‍ ഗെയില്‍ അയര്‍ലണ്ടിലെ ഏറ്റവും ജനകീയമായ പാര്‍ട്ടിയെന്ന സ്ഥാനം തിരിച്ച് പിടിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിന് പുറമെ മിക്ക അഭിപ്രായവോട്ടെടുപ്പുകളിലും ഈ പാര്‍ട്ടി തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.സണ്‍ഡേ ബിസിനസ് പോസ്റ്റ്/റെഡ് സി പോള്‍ അനുസരിച്ച് ഫൈന്‍ ഗെയില്‍ പാര്‍ട്ടിയുടെ പിന്തുണ ഒരു മാസം മുമ്പുള്ള 24 ശതമാനത്തില്‍ നിന്നും 29 ശതമാനമായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്.എന്നാല്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഫിയാന ഫെയിലിന്റെ പിന്തുണ ഏഴ് പോയിന്റിടിയുകയും 21 ശതമാനമായിത്തീരുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ ഇടതുപക്ഷ കക്ഷി സിന്‍ ഫെയിനിന്റെ പിന്തുണയ 18 ശതമാനത്തില്‍നിന്നും 15 ശമതാനമായി ഇടിയുകയും ചെയ്തിട്ടുണ്ട്. ഫൈന്‍ ഗെയില്‍ നേതൃത്വ മത്സരം തുടങ്ങി അല്‍പം കഴിഞ്ഞ് മെയ് 19നും 25നും ഇടയില്‍ 1000 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പുതിയ സര്‍വേ നടത്തിയിരുന്നത്. 35 വയസിന് താഴെയുള്ളവരാണ് ഫൈന്‍ ഗെയില്‍ പാര്‍ട്ടിയെ പിന്തുണക്കുന്നവരേറെയുമെന്നാണ് റെഡ് സി ചീഫ് എക്‌സിക്യൂട്ടീവായ റിച്ചാര്‍ഡ് കോല്‍വെല്‍ പറയുന്നത്. നിലവിലുള്ള ഗവണ്‍മെന്റ് ഒരു വര്‍ഷം മുമ്പായിരുന്നു രൂപീകരിച്ചിരുന്നത്

Top