കടുവ സ്രാവിന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു; അപകടം സ്‌കൂബ ഡൈവിംഗിനിടെ

കോസ്റ്റ റിക്ക: സ്‌കൂബ ഡൈവിംഗിനിടെ സ്രാവിന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജയായ യുഎസ് വിനോദസഞ്ചാരി കൊല്ലപ്പെട്ടു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സാമ്പത്തിക സ്ഥാപനത്തിലെ ജീവനക്കാരിയായ രോഹിന ഭണ്ഡാരി (49) ആണ് കൊല്ലപ്പെട്ടത്. കോസ്റ്റ റിക്ക തീരത്ത് നിന്നു മാറിയുള്ള കൊക്കോസ് ഐലന്‍ഡ് ദേശീയ പാര്‍ക്കില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അതീവ അപകടകാരിയായ ‘കടുവ സ്രാവി’ന്റെ ആക്രമണത്തിലാണ് രോഹിനയുടെ മരണം.

സ്‌കൂബ ഡൈവിംഗിന് ശേഷം മുകളിലേക്ക് നീന്തിക്കൊണ്ടിരിക്കെയാണ് സ്രാവ് ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന ഡൈവിംഗ് ഗൈഡ് സ്രാവിനെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഗൈഡിനു നേരെയും സ്രാവ് തിരിഞ്ഞെങ്കിലും സമീപത്തെ ബോട്ടിലുണ്ടായിരുന്നയാള്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇരുകാലുകളിലും ആഴത്തിലുള്ള മുറിവുകളേറ്റാണു രോഹിനയുടെ മരണം. ഗൈഡിനു നേരെയും സ്രാവ് തിരിഞ്ഞെങ്കിലും സമീപത്തു ബോട്ടിലുണ്ടായിരുന്നയാള്‍ രക്ഷപ്പെടുത്തുകയായിരുന്നു. ജിം എന്ന ഗൈഡിന് ഒരു കാലില്‍ കടിയേറ്റിട്ടുണ്ട്, എന്നാല്‍ പരുക്ക് ഗുരുതരമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രോഹിന സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടതായി യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. 18 പേരടങ്ങുന്ന സംഘത്തിനൊപ്പം കൊക്കോ ദ്വീപില്‍ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു രോഹിന. അതേസമയം സ്രാവുകളുടെ ആക്രമണം കാര്യമായി റിപ്പോര്‍ട്ട് ചെയ്യാത്ത മേഖലയാണിതെന്ന് പ്രദേശവാസികള്‍ പറയുന്നു.

2012ല്‍ മേഖലയില്‍ സന്ദര്‍ശനത്തിനെത്തിയ ഗവേഷകര്‍ അഞ്ചു കടുവ സ്രാവുകളെ തിരിച്ചറിഞ്ഞിരുന്നു. 30 വര്‍ഷത്തോളം കടുവ സ്രാവുകള്‍ മേഖലയിലുണ്ടായിരുന്നില്ല. 10 വര്‍ഷം മുന്‍പാണ് ഇവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്നു ഗവേഷകര്‍ അടയാളപ്പെടുത്തിയ മൂന്ന് പെണ്‍സ്രാവുകളിലൊന്നിന് 13 അടിയിലേറെ നീളമുണ്ടായിരുന്നു. രോഹിനയെ ആക്രമിച്ചത് ഒരു പെണ്‍സ്രാവാണെന്നും ജിം പറയുന്നു. അതിരാവിലെയും സന്ധ്യയ്ക്കുമാണ് സ്‌കൂബ ഡൈവിങ് മേഖലയില്‍ സ്രാവുകളുടെ ഭീഷണിയുണ്ടാകാറുള്ളത്. എന്നാല്‍ കൊക്കോ ദ്വീപില്‍ അത്തരം പ്രശ്‌നങ്ങളുണ്ടാകാറില്ലെന്നും അധികൃതര്‍ പറയുന്നു.

1997ല്‍ യുനെസ്‌കോ പൈതൃക പദവി നല്‍കി അംഗീകരിച്ച മേഖലയാണ് കൊക്കോ ദ്വീപ്. ബെംഗളൂരുവില്‍ നിന്ന് മാന്‍ഹട്ടനിലേക്കു കുടിയേറിയവരാണ് രോഹിനയുടെ കുടുംബം.

Top