ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതികള്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

പി.പി. ചെറിയാന്‍

കാലിഫോര്‍ണിയ: എന്‍ജിനീയറിംഗ് ഓഫ് ജുനിഫര്‍ നെറ്റ് വര്‍ക്സ് വൈസ് പ്രസിഡന്‍റും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ നരീന്‍ പ്രഭുദാസ്, ഭാര്യ റെയ്നി എന്നിവര്‍ മകളുടെ മുന്‍ കാമുകന്‍റെ വെടിയേറ്റ് മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാന്‍ഹൊസെയിലുള്ള വീട്ടില്‍ വച്ചു മെയ് നാലിനായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ ഇവരെ കൂടാതെ രണ്ടു മക്കളും ഉണ്ടായിരുന്നു. ദന്പതിമാരുടെ മകളുടെ മുന്‍ കാമുകന്‍ വീട്ടിലേക്ക് പ്രവേശിച്ച് ആദ്യം വെടിയുതിര്‍ത്തത് നരീനു നേരെയായിരുന്നു. തുടര്‍ന്നു ഭാര്യ റെയ്നിക്കുനേരേയും വെടിയുതിര്‍ത്തു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മെയ് അഞ്ചിന് സാന്‍ഹൊസെ പോലീസ് ചീഫ് ഗാര്‍സിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണിത്.

വെടിവെയ്ക്കുന്നതിനിടിയില്‍ മൂത്ത മകന്‍ വീട്ടില്‍ നിന്നും രക്ഷപെട്ടു പോലീസിനെ വിവരം അറിയിച്ചതിനെതുടര്‍ന്നു എത്തിച്ചേര്‍ന്ന പ്രതി ഇരുപത്തിനാലുകാരനായ മിര്‍സ ടെയ്ലിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടിനകത്തുണ്ടായിരുന്ന ഇളയ മകനെ ബന്ദിയാക്കിവെച്ച് പോലീസുമായി വിലപേശാനായിരുന്നു മിര്‍സയുടെ തീരുമാനം. പോലീസിന്‍റെ അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സ്വാറ്റ് ടീം മിര്‍സയെ വെടിവെച്ച് കൊല്ലുകയായിരുന്നു. മിര്‍സ വീട്ടില്‍ കടക്കുന്നതു തടഞ്ഞുകൊണ്ട് ഡിസംബര്‍ ഒന്നിനു കോടതി ഉത്തരവിട്ടിരുന്നു.

ദന്പതിമാരുടെ മകള്‍ മുംബൈയില്‍ പഠിക്കുന്ന ലൈലയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായിരിക്കാം പ്രതിയെ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്നു കരുതുന്നു. വീടിനകത്തുണ്ടായിരുന്ന ഇളയ മകള്‍ റെയ്ച്ചല്‍ അപകടം കൂടാതെ രക്ഷപെട്ടു.

 

Top