രണ്ടു ലക്ഷമുണ്ടെങ്കില്‍ ആര്‍ക്കും കിട്ടും ഇന്ത്യന്‍ പാസ്‌പോര്‍ട്ട്; സുരക്ഷാ പാളിച്ചകളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

മുംബൈ: രണ്ടു ലക്ഷം രൂപ കോഴയായി നല്‍കി ബ്ലംഗ്ലാദേശികളും, നേപ്പാളികളും അഫ്ഗാനികളും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കി രാജ്യത്ത് പ്രവേശിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ക്കും അന്വേഷണം നടത്തേണ്ട ഏജന്‍സികള്‍ക്കും കോഴ നല്‍കിയാണ് അതിര്‍ത്തികടന്നു ജോലിക്കെത്തുന്നവര്‍ വ്യാജ പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്തെ ദേശീയ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ ഇതു സംബന്ധിച്ചുള്ള കണ്ടെത്തലുണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ സ്ഥിര താമസമായ ബംഗ്ലാദേശി സ്വദേശിയുടെ പാസ്‌പോര്‍ട്ടില്‍ കൃത്രിമമുള്ളതായി ദേശീയ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി പാസ്‌പോര്‍ട്ട് വ്യാജമാണെന്നു കണ്ടെത്തിയിരിക്കുന്തന്നത്.
രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ തന്നെയാണ് ഇത്തരത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് നല്‍കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏതെങ്കിലും രീതിയില്‍ അതിര്‍ത്തി കടന്നു രാജ്യത്ത് പ്രവേശിച്ചാല്‍ ഉടന്‍ തന്നെ ഇവര്‍ക്കു പാസ്‌പോര്‍ട്ട് തയ്യാറാക്കി നല്‍കുന്ന സംഘമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാസ്‌പോര്‍ട്ടിനു രണ്ടു ലക്ഷം രൂപ നല്‍കിയാല്‍ ഇവരുടെ ചിത്രവും വിലാസവും അടങ്ങിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ കയ്യില്‍ ലഭിക്കുന്ന രീതിയിലുള്ള ശൃംഖലയാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്.
പാസ്‌പോര്‍ട്ട് എടുക്കാനോ പണം നല്‍കാനോ തയ്യാറാകാത്തതവരെ ഉടന്‍ തന്നെ അതിര്‍ത്തി ലംഘിച്ച് അതിക്രമിച്ചു കയറി എന്ന കുറ്റം ചുമത്തി പൊലീസിനോ സൈന്യത്തെനോ കൈമാറുകയും ചെയ്യും. ഇത്തരത്തില്‍ സൈന്യവും പൊലീസും സംഘത്തിനു വേണ്ട സഹായം ചെയ്തു നല്‍കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Top