
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലായ് 17-ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 20-ന് വോട്ടെണ്ണും.ജൂണ്‍ 14നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ജൂണ്‍ 28നാണ് നോമിനേഷന്‍ കൊടുക്കേണ്ട അവസാന തിയതി. ജൂലൈ 17ന് രാവിലെ 10 മണി അഞ്ചു മണി വരെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയാകുന്നത്. ജൂലൈ ഒന്നിനാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. ജൂലൈ 24ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കും.
Tags: president election