ഇന്ത്യൻ രൂപ തകർന്നു; എണ്ണവില കുതിച്ചുകയറും; രാജ്യത്ത് വിലകയറ്റം ഉണ്ടാകും

കൊച്ചി: എണ്ണ വില കുതിക്കുകയാണ്‌. ഗൾഫ് സംന്പദ്         വസ്ഥയും കരുത്തുറ്റതാകുന്നു. കഴിഞ്ഞ ഏതാനും ആഴ്ച്ചകൾകൊണ്ട് അസംസ്കൃത എണ്ണ വിലയിൽ 17- 21%ത്തിന്റെ വർദ്ധനവുണ്ടായി. കഴിഞ്ഞ ഒറ്റയാഴ്ച്ചകൊണ്ട് ഡോളർ 2.5 രൂപയുടെ വില വർദ്ധവുണ്ടായി.

ഗൾഫിലേ എല്ലാ കറൻസികൾക്കും മൂല്യ വർദ്ധനവ്‌ ഉണ്ടായപ്പോൾ രൂപ തകരുകയാണ്‌. പ്രവാസികൾക്ക് നല്ല കാലം ആണിത്. എന്നാൽ ഇന്ത്യയിൽ വിലകയറ്റം വരുന്നു. പെട്രോൾ, ഡീസൽ വില വാണം പോലെ ഉയർന്നേക്കാം. ഇനിയും വില കയറിയാൽ രാജ്യം പൊറുതി മുട്ടും. ലോകത്ത് ഏറ്റവും അധികം എണ്ണ വില ഈടാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ്‌ ഇന്ത്യ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാരണം 45 % വരെ വിലപനവിലയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി എടുക്കുന്നു. അമേരിക്കൻ ഡോളർ 67.28വരെയെത്തി.ബാങ്ക് ഓഫ് അമേരിക്ക, ഡിബിഎസ് ബാങ്ക്, ഐഎഫ്എ ഗ്ലോബൽ തുടങ്ങിയ രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളെല്ലാം പ്രവചിക്കുന്നത് എഴുപതിനും താഴേക്കു രൂപയുടെ മൂല്യം ഇടിയുമെന്നാണ്. അതും ഈ വർഷം തന്നെ.അസംസ്കൃത എണ്ണവിലയിൽ ദിനംപ്രതിയുണ്ടാകുന്ന കയറ്റമാണു രൂപയുടെ മൂല്യമിടിയാനുള്ള പ്രധാന കാരണം.

യുഎസ് എണ്ണയുടെ വില ബാരലിന് 70 ഡോളർ കടന്നു. നവംബർ 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. 80 ശതമാനവും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഡോളർ ശക്തിപ്രാപിക്കുന്നതാണു മറ്റൊരു കാരണം. ഇറക്കുമതിച്ചെലവു കൂട്ടുമെന്നതാണു രൂപയുടെ മൂല്യത്തകർച്ച രാജ്യത്തിനുണ്ടാക്കുന്ന ഏറ്റവും വലിയ ആഘാതം.

എണ്ണവില കൂടിവരുന്ന സാഹചര്യത്തിൽ ഇറക്കുമതിക്കുവേണ്ടി രാജ്യം കൂടുതൽ പണം നൽകണം. ഇതു രാജ്യത്തിന്റെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവ് (കറന്റ് അക്കൗണ്ട് കമ്മി) കൂട്ടും. ഉയർന്ന കറന്റ് അക്കൗണ്ട് കമ്മി രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിക്കും. എണ്ണച്ചെലവു കൂടുന്നതു ഉയർന്ന ഇന്ധനവിലയായി മാറും. പ്രവാസികൾ സാധാരണ ഇത്തരം അവസ്ഥ വരുമ്പോൾ വിദേശത്തുനിന്നും പണം വൻ തോതിൽ അയക്കും.

വിദേശത്തും ഇന്ത്യയിലേ ബാങ്കുകളിലുമായി പലരും കരുതി വയ്ച്ച വിദേശ കറൻസി നിക്ഷേപം രൂപയിലേക്കും മാറ്റാൻ തിരക്കാണ്‌. കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് ബാങ്കുകളിലേക്ക് ശതകോടികളുടെ വിദേശ പണം പ്രവാസികൾ ഇട്ടതായി റിപോർട്ടുകൾ വന്നു. വിദേശത്ത് ജോലിയുള്ളവർ അവിടുത്തേ ബാങ്കുകളിൽ നിന്നും കടം വാങ്ങി പണം നാട്ടിലേക്ക് എത്തിക്കാനും തിരക്കടിക്കുന്നു.

Top