ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളര്‍-രൂപ വിനിമയ നിരക്ക് 72.88 ആയി. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് രൂപ. ഇന്നലെ വിനിമയ നിരക്ക് 72.74 ആയിരുന്നു. വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് പിന്‍വാങ്ങുന്നതാണ് പ്രധാന കാരണം. ചൊവാഴ്ച മാത്രം 1454 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വിറ്റൊഴിഞ്ഞത്. വികസ്വര വിപണിയിലെ കറന്‍സികള്‍ വിറ്റൊഴിഞ്ഞ് കൂടുതല്‍ സുരക്ഷിതമായ ഡോളറിലേയ്ക്ക് നിക്ഷേപകര്‍ മാറുന്നതും രൂപയെ ബാധിച്ചു. രാജ്യത്തിന് ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 80 ശതമാനവും ഇറക്കുമതിചെയ്യുകയാണ്. അതുകൊണ്ടുതന്നെ കറന്റ് അക്കൗണ്ട് കമ്മി അഞ്ച് വര്‍ഷത്തെ ഉയരത്തിലാണ്.

Latest
Widgets Magazine