പെന്‍ഷന്‍പ്രായം കൂട്ടില്ല: ഡിഎ ക്രമപ്പെടുത്തും, ശമ്പളപരിഷ്‌കരണം 10 വര്‍ഷത്തില്‍ മതിയെന്നത് അംഗീകരിച്ചേക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ ശുപാര്‍ശ ഈ വര്‍ഷത്തെ ബജറ്റില്‍ അംഗീകരിക്കില്ല. സാമ്പത്തികപ്രതിസന്ധികാരണം ശമ്പളവര്‍ധനയുടെ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പകരം ക്ഷാമബത്ത കുടിശ്ശികയില്ലാതെ ക്രമപ്പെടുത്തുന്നതിനായിരിക്കും മുന്‍ഗണന.

19ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാവും. രണ്ടുശതമാനം ക്ഷാമബത്ത ഇപ്പോള്‍ കുടിശ്ശികയുണ്ട്. അത് ബജറ്റില്‍ പ്രഖ്യാപിക്കും. നേരത്തേ അനുവദിച്ച ക്ഷാമബത്താ ഗഡുക്കളുടെ മുന്‍കാലപ്രാബല്യം അനുസരിച്ചുള്ള കുടിശ്ശിക നല്‍കിയിട്ടില്ല. ജീവനക്കാര്‍ക്ക് 21,670 കോടിയും പെന്‍ഷന്‍കാര്‍ക്ക് 14,387 കോടിയുമാണ് ഈയിനത്തില്‍ പണമായി നല്‍കേണ്ടത്. ഇത് ഘട്ടംഘട്ടമായി കൊടുക്കാനാണ് ആലോചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.എസ്.ഇ.ബി.യെ പൊതുമേഖലയില്‍ത്തന്നെ നിര്‍ത്തി വൈദ്യുതോത്പാദനരംഗം കൂടുതല്‍ സ്വകാര്യനിക്ഷേപങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള മാര്‍ഗരേഖ ബജറ്റിലുണ്ടാവും. മുന്‍സര്‍ക്കാര്‍ നീട്ടിവെച്ച ആ ബാധ്യത ഏറ്റെടുത്താല്‍ വാഗ്ദാനം ചെയ്ത ഇന്ദിരാ ഗാരന്റികള്‍ നടപ്പാക്കാനാവാതെ വരും. പെന്‍ഷന്‍പ്രായം കൂട്ടിയാല്‍ വിരമിക്കല്‍ ആനുകൂല്യത്തില്‍ വര്‍ഷം ആറായിരം കോടി രൂപവീതം രണ്ടുവര്‍ഷം 12,000 കോടി ലാഭിക്കാമെന്നാണ് ധവളപത്രം പറയുന്നത്. എന്നാലിത് സ്ഥായിയായ ലാഭമല്ല. എപ്പോള്‍ വിരമിച്ചാലും ആനുകൂല്യം നല്‍കണം. ചെലവ് മാറ്റിവെക്കാന്‍മാത്രമേ സാധിക്കൂ.

ശമ്പളപരിഷ്‌കരണം 10 വര്‍ഷത്തില്‍ഒരിക്കല്‍ മതിയെന്ന ധവളപത്രനിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുമെന്നും സൂചനയുണ്ട്.

 

Top