പാറ്റകളുടെ പവര്‍ ഇന്നറിയും; രാജ്യ തലസ്ഥാനത്ത് പ്രതിഷേധം; ‘പ്രതിഷേധം സമാധാനപരമായിരിക്കും പിന്തുണയ്ക്കുന്നവര്‍ക്ക് സ്വാഗതം’; സിജെപി വക്താക്കള്‍

നീറ്റ് സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനത പാര്‍ട്ടി രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച പ്രതിഷേധം ഇന്ന്. ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധം നയിക്കാന്‍ സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ് കെ ഉടന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തും. പ്രതിഷേധക്കാരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് സിജെപി വക്താക്കള്‍ ട്വന്റിഫോറിനോട് പറഞ്ഞു. പിന്തുണയ്ക്കുന്നവര്‍ക്ക് സ്വാഗതമെന്നും കോക്രോച്ച് ജനതാ പാര്‍ട്ടി വ്യക്തമാക്കി. പ്രതിഷേധത്തെ നേരിടാന്‍ വന്‍ തയ്യാറെടുപ്പുകളാണ് ഡല്‍ഹി പൊലീസ് നടത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിഷേധക്കാരോട് ശാന്തമായി ഇടപെടാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.ന്യൂഡല്‍ഹി ജില്ലയെ 12 സോണുകള്‍ ആയി വിഭജിച്ച് 12 ഡിസിപി മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ വീടുകള്‍ക്ക് സുരക്ഷാ വര്‍ധിപ്പിച്ചു. ജന്തര്‍ മന്തറില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. ആറ് ജോയിന്റ് കമ്മീഷണര്‍മാര്‍,14 ഡിസിപിമാര്‍, 32 എസ്പിമാര്‍, 300 സിഐമാര്‍ എന്നിവര്‍ക്ക് പ്രത്യേക ചുമതല നല്‍കി. 20 കമ്പനി അധിക പൊലീസനെ വിന്യസിച്ചു.

പ്രതിഷേധത്തിനായി ആളുകള്‍ എത്തിത്തുടങ്ങി. ഉത്തര്‍പ്രദേശില്‍ നിന്നും മുംബൈയില്‍ നിന്നും ഉള്‍പ്പെടെയാണ് സിജെപിക്ക് പിന്തുണയുമായി എത്തുന്നത്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഡല്‍ഹി വിമാനത്താവളത്തിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. വിമാനത്താവളത്തില്‍ 500ല്‍ ഏറെ പൊലീസുകാരെയും കേന്ദ്രസേന അംഗങ്ങളെയും വിന്യസിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ ബാരിക്കേഡ് നിരത്തി.

 

Top