തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ലക്ഷ്യം വച്ച് ഗുരുതര ആരോപണവുമായി മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്ന് പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മരണശേഷം തന്നെ ജനലക്ഷങ്ങള്‍ അണിനിരക്കുന്ന വിലാപയാത്രയോടെ തിരുവനന്തപുരത്തേക്ക് എത്തിക്കണമെന്ന കോടിയേരിയുടെ അവസാന ആഗ്രഹം പോലും പാര്‍ട്ടിയുടെ ഉന്നത നേതൃത്വം അട്ടിമറിച്ചെന്ന കനത്ത വേദനയിലാണ് വിനോദിനി കോടിയേരി.
പച്ചക്കുതിര’ മാസികയ്ക്ക് നല്‍കിയ സ്‌ഫോടനാത്മകമായ അഭിമുഖത്തില്‍ വിനോദിനി ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടി അണികളെപ്പോലും കണ്ണീരിലാഴ്ത്തുന്നതും സി.പി.എം. നേതൃത്വത്തിന്റെ ക്രൂരത വെളിച്ചത്തുകൊണ്ടുവരുന്നതുമാണ്. ഇമേജ് ഒപ്പമുള്ള ശാമഴലബറ08യ6ല.ഷുഴ എന്ന ഫയലില്‍ കാണുന്നതുപോലെ, കോടിയേരിയുടെയും വിനോദിനിയുടെയും ചിത്രത്തോടെയാണ് ഈ മാസിക പുറത്തിറങ്ങിയിരിക്കുന്നത്.
സിപിഐഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നെന്ന് വിനോദിനി പറയുന്നു. കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ലെന്നും അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി പറയുന്നു.
തന്റെ അവസാന നാളുകളില്‍ തിരുവനന്തപുരത്തെ പാര്‍ട്ടി കേന്ദ്രങ്ങളിലേക്കും പ്രിയപ്പെട്ട അണികള്‍ക്കിടയിലേക്കും എത്തണമെന്നത് കോടിയേരിയുടെ വലിയൊരു ആഗ്രഹമായിരുന്നു. എന്നാല്‍ അദ്ദേഹം മരിച്ചതിന് പിന്നാലെ തലസ്ഥാന നഗരിയിലേക്കുള്ള വിലാപയാത്രയും എകെജി സെന്ററിലെ പൊതുദര്‍ശനവും പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്ന ചിലര്‍ ആസൂത്രിതമായി ഒഴിവാക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ വലിയ വേദന. കോടിയേരിക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കാനിരുന്ന അഭൂതപൂര്‍വ്വമായ ആദരവ് തടയാനും, വിലാപയാത്രയിലൂടെ അദ്ദേഹത്തിന്റെ കുടുംബത്തിന് പാര്‍ട്ടിയിലുള്ള സ്വാധീനം വര്‍ദ്ധിക്കുന്നത് തടയാനും വേണ്ടിയാണ് ഈ അട്ടിമറി നടന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. ഈ ചതി നല്‍കിയ വലിയ മാനസിക ആഘാതത്തില്‍ നിന്ന് കുടുംബം ഇപ്പോഴും മുക്തരായിട്ടില്ല.
കോടിയേരിയുടെ മകനെ പാര്‍ട്ടിയിലേക്ക് വീണ്ടും തിരിച്ചെടുത്തതുകൊണ്ട് മാത്രം ഈ കുടുംബം അനുഭവിച്ച ക്രൂരതകള്‍ക്ക് പകരമാകില്ലെന്ന് വിനോദിനിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. മകന്റെ രാഷ്ട്രീയ പുനഃപ്രവേശനമല്ല, മറിച്ച് പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഹോമിച്ച ഒരു ജനകീയ നേതാവിനോടും അദ്ദേഹത്തിന്റെ ഉറ്റവരോടും പാര്‍ട്ടി കാട്ടിയ മനുഷ്യത്വരഹിതമായ സമീപനമാണ് വിനോദിനിയെ പ്രകോപിപ്പിച്ചത്. ഒരു ഉപകാരസ്മരണയുമില്ലാതെ കറിവേപ്പില പോലെ ഒരു കുടുംബത്തെ മാറ്റിനിര്‍ത്താന്‍ സി.പി.എം. ഉന്നത നേതാക്കള്‍ കാണിച്ച വ്യഗ്രതയാണ് അവരുടെ വാക്കുകളില്‍ എരിഞ്ഞു കത്തുന്നത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സര്‍വ്വാധികാരിയായി വാഴുന്ന ഒരു പ്രമുഖ പോളിറ്റ് ബ്യൂറോ (പി.ബി.) അംഗത്തിനെതിരെയാണ് വിനോദിനി ഏറ്റവും കടുത്ത ആരോപണം ഉന്നയിച്ചിരിക്കുന്നത്. താന്‍ പലവട്ടം ആവശ്യാനുസരണം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഈ നേതാവ് ഫോണ്‍ എടുക്കാന്‍ പോലും തയ്യാറായിട്ടില്ല. സ്വന്തം സ്വാധീനം ഉപയോഗിച്ച് വ്യക്തിപരമായ എന്തെങ്കിലും കാര്യം സാദിച്ചെടുക്കാനാണ് വിളിക്കുന്നത് എന്ന് കരുതിയാണോ ഇയാള്‍ ഒഴിഞ്ഞുമാറുന്നത് എന്ന് വിനോദിനി ചോദിക്കുന്നു.










