കാസറഗോഡ് ജില്ലയിൽ മൂന്ന് സീറ്റിൽ ഇടതുമുന്നേറ്റം.മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ വിജയത്തിലേക്ക് !കാസറഗോഡും ബിജെപിക്ക് സാധ്യത !

ഫോക്കസ് കേരള 2026–ഹെറാൾഡ് സർവേ -1

കാസർഗോഡ് :ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസറഗോഡ് ജില്ല ചുവപ്പണിയാണ് സാധ്യത .ബിജെ പി നേതാവും മുൻ സംസ്ഥാന പ്രസിഡിഡണ്ടും ആയ കെ സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്ത് ബിജെപിക്ക് വിജയം ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് .മൂന്ന് സീറ്റിൽ വിജയം ഉറപ്പിച്ച സിപിഎം സാഹചര്യം അനുകൂലമായാൽ നാലാമതൊരു സീറ്റുകൂടി പിടിച്ചെടുക്കാം എന്ന ചിന്തയിലാണ് .ത്രികോണ മത്സരം നടക്കുന്ന കാസർഗോഡ് ബിജെപിയും ലീഗും , ഇടതുപക്ഷവും കട്ടക്ക് കട്ടക്ക് പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത് .എന്നാൽ ചെറിയ മുൻതുക്കം ഇവിടെയും ബിജെപി സ്ഥാനാർത്ഥിക്കാണ്. അങ്ങിനെ വന്നാൽ കോൺഗ്രസും യുഡിഎഫും സമ്പൂർണ്ണ പരാജയത്തിലേക്ക് കൂപ്പുകുത്തും .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചു നിയോജക മണ്ഡലങ്ങൾ മാത്രമുള്ള കാസർകോട് എന്നും സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും കരുത്തുറ്റ കോട്ടയാണ്. മുസ്ലീം ലീഗും കോൺഗ്രസും ആഞ്ഞു പിടിച്ചു ഇടയ്‌ക്കൊക്കെ ഇളക്കമുണ്ടാക്കാറുണ്ടെങ്കിലും സിപിഎമ്മിന്റെയും ഇടതിന്റെയും അടിത്തറയിളക്കാൻ ഇവർക്കും ഇനിയും ആയിട്ടില്ല. എല്ലാ തിരഞ്ഞെടുപ്പിലും ഒരു സീറ്റുറപ്പെന്ന വിശ്വാസത്തോടെയാണ് ബിജെപി അവസാന നിമിഷം വരെ മത്സര രംഗത്തിറങ്ങുന്നത്. എന്നാൽ അവസാനം ബിജെപി രണ്ടാം സ്ഥാനത്ത് ആകുന്നത് കാസർകോട്ടെ സ്ഥിരം കാഴ്ചയാണ്.ആ ചിത്രം ഇത്തവണ മാറും എന്ന് തന്നെയാണ് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് നടത്തുന്ന ‘ഫോക്കസ് കേരള 2026 ‘ സർവേയിൽ നിന്നും മനസിലാവുന്നത് ! മഞ്ചേശ്വരത്ത് ബിജെപി വിജയം ഉറപ്പിച്ചിരിക്കയാണ് .

വിപുലമായ കണ്ണൂർ ജില്ല വിഭജിച്ച് 1984 മേയ് 24 ന് രൂപംകൊണ്ട ജില്ലയാണ് കാസർഗോഡ്.കിഴക്ക് പശ്ചിമഘട്ട മലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന; മലയാളം, കന്നഡ, തുളു, ബ്യാരി, മറാഠി, കൊങ്കണി, ഉർദ്ദു എന്നീ സപ്ത ഭാഷകളുടെ മഹാ സംഗമഭൂമി. പശ്ചിമഘട്ട മലനിരകളോടൊപ്പം കുടകിലെ പാട്ടി മലയിൽ നിന്നും ആരംഭിക്കുന്ന 105 കിലോമീറ്ററോളം നീളമുള്ള ചന്ദ്രഗിരിപ്പുഴ അടക്കം ചെറുതും വലുതുമായ 12 നദികൾ കാസർഗോഡിനെ തഴുകി ഒഴുകുന്നു.

കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന കാസർഗോഡ് പഴമയിൽ പതിയുന്ന പേര് കന്നഡയിൽ കാഞ്ഞിരകൂട്ടം എന്നർത്ഥമുള്ള കസറിക്കൂട്ട് കാലാന്തരേണ കാസർഗോഡ് ആയി മാറി എന്നാണ് പറയപ്പെടുന്നത്. മഞ്ചേശ്വരം, കാസർഗോഡ്, ഹോസ്ദുർഗ്, വെള്ളരിക്കുണ്ട്, എന്നീ നാല് താലുക്കുകൾ അടങ്ങുന്ന ജില്ലയിൽ മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്.

1977 ൽ രൂപം കൊണ്ടതിന് ശേഷം ഇന്നോളം  CPM നെ  പുണർന്ന മണ്ഡലമാണ് തൃക്കരിപ്പൂർ. പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ഇടതുപക്ഷത്തിന് അറിഞ്ഞു നൽകുന്ന തൃക്കരിപ്പൂർ മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇ കെ നായനാരെന്ന ജനകീയ മുഖ്യമന്ത്രിയുടെ വിജയഗാഥയും ഉണ്ട്. തൃക്കരിപ്പൂരിൽ കളംനിറഞ്ഞ് ഇടതിന്റെ കരുത്തൻ ഡോ വി പി പി മുസ്തഫ രംഗത്തുണ്ട് .കോൺഗ്രസിൽ നിന്നും സന്ദീപ് വാര്യര്‍ ആണ് മത്സരിക്കുന്നത് .സമ്പന്നമായ ഇടതുപക്ഷ ചരിത്രം പേറുന്ന മണ്ഡലത്തിൽ മറ്റൊരു മാറ്റം എന്നത് മഹാത്ഭുതം സംഭവിച്ചാൽ മാത്രം.

കാസർഗോഡ് ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണം ഉറപ്പായും ഇടതുമുന്നണിക്കൊപ്പമാണ്.  UDF ഒരു സീറ്റ് പോലും ഇല്ലാതെ ജില്ലയിൽ തകർന്നടിയും . മഞ്ചേശ്വരത്ത് ഇത്തവണ കെ സുരേന്ദ്രനിലൂടെ വിജയം ഉറപ്പിച്ചാണ് ബിജെപി നീക്കം .ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആഹ്ലാദിക്കാൻ കേരളത്തിന്റെ വടക്കേ അറ്റത്ത് അവരുടെ വിജയസാദ്ധ്യതപട്ടികയിൽ ഒരു മണ്ഡലം തെളിഞ്ഞു നിൽക്കുന്നുണ്ട്. ഷാനവാസ് പാദൂറിലെ കാസറഗോഡ് എൽഡിഎഫിന് പിടിച്ചെടുക്കാൻ ആകുമെന്നാണ് മണ്ഡലത്തിൽ ചിത്രം .

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നാല് സ്ഥാനാര്‍ത്ഥികള്‍ ആണുള്ളത് . സിപിഐ സ്ഥാനാർത്ഥി ,അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍- ബിജെപിയിൽ നിന്നും എം.ബലരാജ്- കേരള കോണ്‍ഗ്രസ് ജോസഫ്  ഷൈജി ഓട്ടപ്പള്ളി , വിജയകുമാര്‍ ബി- ബഹുജന്‍ സമാജ് പാര്‍ട്ടിഎന്നിവരാണ് മത്സരിക്കുന്നത് .

ഉദുമ മണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ത്ഥികള്‍ ആണുള്ളത് ,സിപിഎമ്മിൽ നിന്നും വിജയം ഉറപ്പിച്ചാണ് സി.എച്ച്. കുഞ്ഞമ്പു മത്സരിക്കുന്നത് . യുഡിഎഫിൽ നിന്നും മത്സരിക്കുന്ന നീലകണ്ഠന് മണ്ഡലത്തിൽ ഒരു പ്രതിരോധവും തീർക്കാൻ കഴിഞ്ഞിട്ടില്ല .മനുലാല്‍.എം- ആണ് ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാർഥി .

കാസര്‍കോട് മണ്ഡലത്തില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ആണുള്ളത് .  ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാർത്ഥി  അശ്വിനി എം.എല്‍- യും ,ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ സ്ഥാനാർഥി കല്ലട്ര മാഹിനും , ഷാനവാസ് പാദൂര്‍ , സിപിഐ എം സ്വതന്ത്ര സ്ഥാനാർത്ഥിയായും മത്സരിക്കുന്നു . ഇവിടെ പൊരിഞ്ഞ പോരാട്ടം ആണ് നടത്തുന്നത് .ഷാനവാസ് പാദൂര്‍ ബിജെപിക്കും ലീഗിനും വെല്ലുവിളി ഉയർത്തുന്നുണ്ട് . കാസറഗോഡ് ഇടതുപക്ഷത്തിന് പിടിച്ചെടുക്കാൻ കഴിയുന്ന ഒരു മണ്ഡലമായി കാസര്‍കോട് മാറിയിരിക്കുകയാണ്. അങ്ങനെ അത്ഭുതം സംഭവിച്ചാൽ കാസറഗോഡ് ജില്ലയും ചുവപ്പണിയും .

Top