മമതക്ക് കനത്ത തിരിച്ചടി, പാര്‍ട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ തൃണമൂല്‍ കോണ്‍ഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാന്‍ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാര്‍ട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ല്‍ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിസന്ധികളോരോന്ന് വിടാതെ പിന്തുടരുകയാണ്. എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും വിമതസഖ്യത്തിലേക്ക് പോയതിന് പിന്നാലെ എംപിമാരുടെ കാര്യത്തിലും ആശങ്ക ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനമായി നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമ പോലീസിനെ സമീപിച്ചിരിക്കുന്നത്.

2022ലാണ് പാര്‍ട്ടി ആസ്ഥാനം പ്രവര്‍ത്തിക്കുന്ന കെട്ടിടം ടിഎംസി വാടകയ്ക്ക് എടുക്കുന്നത്. ഇതിന് മുമ്പ് ഈ കെട്ടിടം കൊല്‍ക്കത്തയിലെ പ്രശസ്തമായ ഒരു ഹോട്ടലായിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേയും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വാര്‍ റൂം അടക്കം ഈ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അടിയന്തരമായി കെട്ടിടം ഒഴിപ്പിക്കണമെന്നാണ് ഉടമയുടെ ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2022ന് മുമ്പ് തൃണമൂല്‍ ഭവന്‍ എന്ന കെട്ടിടത്തിലായിരുന്നു പാര്‍ട്ടി ആസ്ഥാനം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അറ്റകുറ്റപണികള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. എന്നാല്‍ 2022ന് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന തൃണമൂല്‍ ഭവനും ഒഴിയണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ എംഎല്‍എയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ കുടുംബത്തിന്റെ പേരിലാണ് കെട്ടിടം ഉള്ളത്. മമത ബാനര്‍ജി അടിയന്തരമായി കെട്ടിടം ഒഴിയണമെന്നാണ് ആവശ്യം.

 

Top