അമ്മൂമ്മയുടെ ആഗ്രഹം സാധിക്കുന്നതിനായി കറൻസി നോട്ടിന്റെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത വീട്ടുകാർ കള്ളനോട്ട് കേസിൽ പ്രതികളായി. ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒരു അധ്യാപകന്റെ കുടുംബാംഗങ്ങളാണ് നോട്ടിൽ കുടുങ്ങിയത്. തൊണ്ണൂറ് വയസ്സ് പ്രായമുള്ള അമ്മൂമ്മയ്ക്ക് എപ്പോഴും കാശു വേണം എന്ന ആഗ്രഹമാണ്. ഇതിനായി അമ്മൂമ്മയെ തൃപ്തിപ്പെടുത്തുന്നതിനായി വീട്ടുകാർ നോട്ടിന്റെ കളർ പ്രിന്റ് എടുത്തു നൽകും. എന്നാൽ വീട്ടിൽ പുതുതായി എത്തിയ ഹോം നഴ്‌സിന് അമ്മൂമ്മ നൽകിയത് പ്രിന്റ് എടുത്ത നോട്ടുകളായിരുന്നു. ഈ നോട്ടുമായി നഴ്സ് മൊബൈൽ റീചാർജ് ചെയ്യാൻ കടയിലെത്തിയപ്പോഴാണ് നോട്ട് എടുക്കില്ലെന്ന വിവരം അറിഞ്ഞത്. തുടർന്ന് വീട്ടിൽ പോയി 2000 രൂപയുടെ നോട്ടുമായി വന്നെങ്കിലും അതും പ്രിന്റ് എടുത്തതായിരുന്നു അമ്മൂമ്മ നൽകിയത്. ഒടുവിൽ കടമായി റീചാർജ് ചെയ്‌തെങ്കിലും പിന്നീട് യുവതി മടങ്ങിയെത്താതിനാൽ ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് 500 രൂപയുടെ നോട്ട് വ്യാജമാണെന്ന് മനസ്സിലായത്. വീട്ടുകാർക്കെതിരെ കേസെടുക്കുമെന്ന് മാരാരിക്കുളം പൊലീസ് അറിയിച്ചു.
അമ്മൂമ്മയുടെ കാശ് മോഹം; തൃപ്തിപെടുത്താന്‍ മക്കള്‍ ചെയ്തത് അവസാനം ഊരാക്കുടുക്കില്‍… സംഭവം ആലപ്പുഴയില്‍
Tags: indian roopa printing