ടിനു യോഹന്നാനും എസ് ശ്രീശാന്തിനും ശേഷം ഒരു മലയാളി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് കാത്തിരിക്കുകയാണ് കേരളം. ട്വന്റി 20യില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണാകും ഈ നേട്ടം കൈവരിക്കുക എന്ന് തന്നെയായിരുന്നു കണക്കുകൂട്ടലുകള്‍. എന്നാല്‍ സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്ത് ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നു മറ്റൊരു മലയാളി – പേര് കരുണ്‍ നായര്‍. പരിക്കേറ്റ ഓപ്പണര്‍ മുരളി വിജയിന് പകരക്കാരനായിട്ടാണ് കരുണ്‍ നായര്‍ ടീമിലെത്തുന്നത്. ടീമില്‍ മറ്റ് സ്പെഷലിസ്റ്റ് ഓപ്പണര്‍ ഇല്ല എന്നത് കരുണ്‍ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതകള്‍ കൂട്ടുന്നു. മലയാളിയാണെങ്കിലും കരുണ്‍ നായര്‍ കേരളത്തിന്റെ കളിക്കാരനല്ല. രാജസ്ഥാന് റോയല്‍സില്‍ സഞ്ജു സാംസന്റെ കൂട്ടുകാരനായ കരുണ്‍ ഇന്ത്യന്‍ ടീമിലെത്തിയത്