ബ്രിക്സിൽ ഇന്ത്യൻ വിജയം; പാക് ഭീകര സംഘടനകൾക്കെതിരേ പ്രമേയം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യൻ നയതന്ത്ര വിജയം. പാകിസ്ഥാൻ കേന്ദ്രീകൃത ഭീകരസംഘടനകൾക്കെതിരെ ഉച്ചകോടിയിൽ പ്രമേയം പാസാക്കി. മുൻ നിലപാട് തിരുത്തി ചൈനയും ഇന്ത്യൻ നിലപാടിനെ പിന്തുണച്ചു. ലോക സമാധാനത്തിന് രാഷ്ട്രങ്ങളുടെ സഹകരണം അത്യാവശ്യമെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്‍ത പ്രധാനമന്ത്രി പറഞ്ഞു.ഭീകരതയ്ക്കെതിരെ ഇന്ത്യയെടുക്കുന്ന ഉറച്ച നിലപാടുകൾക്ക് ബ്രിക്സ് രാജ്യങ്ങളുടെ കൂടി പിന്തുണ. പാക് ഭീകരതയ്ക്കെതിരെ ബ്രിക്സ് രാജ്യങ്ങൾ പ്രമേയത്തിലൂടെ തുറന്നടിച്ചു പാക് ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദിനേയും ലഷ്കറെ ത്വയിബയേയും പേരെടുത്ത് വിമർശിച്ചാണ്‌ ഒൻപതാമത് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രമേയം പാസാക്കിയത്.
ഇന്ത്യയുടെ ശക്തമായ നിലപാടാണ് ഭീകര സംഘടനകൾക്കെതിരേ പ്രമേയം പാസാക്കാൻ കാരണമായിരിക്കുന്നത്. ചൈനയുടെ എതിർപ്പ് ഇക്കാര്യത്തിൽ ഉച്ചകോടിക്ക് മുൻപേ ഉയർന്നിരുന്ന എന്നതിനാൽ പ്രമേയം ഇന്ത്യയുടെ നയതന്ത്ര വിജയമായി.ഉച്ചകോടിയിൽ പാക്ക് ഭീകരവാദം ഉന്നയിക്കുന്നതിനെ ചൈന നേരത്തെ എതിർത്തിരുന്നു. ഉച്ചകോടിയിലെ പ്രസംഗത്തിൽ മോദി ഭീകരവാദം ഉന്നയിച്ചില്ല. പിന്നീട് നേതാക്കളുടെ യോഗത്തിലാണ് ഭീകരവാദത്തെ സംയുക്തമായി ചെറുക്കുമെന്ന പ്രമേയം അവതരിപ്പിച്ചു പാസാക്കിയത്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ ബ്രിക്സ് ഒന്നടങ്കം എതിർത്തതോടെ ചൈനയ്ക്കും പിന്തുണയ്ക്കേണ്ടി വന്നു.

ഐഎസ് ഉൾപ്പടെയുള്ള ഭീകര സംഘടനകളുടെ പ്രവർത്തനം ലോക സമാധാനത്തിന് ഭീഷണിയാണെന്നാണ് നേതാക്കൾ പാസാക്കിയ പ്രമേയത്തിൽ പറയുന്നത്. ചൈനയിലെ ഷിയാമെനിൽ വച്ചു നടക്കുന്ന ഒൻപതാമത് ബ്രിക്സ് ഉച്ചകോടിയിൽ ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലെ തലവന്മാരാണ് പങ്കെടുക്കുന്നത്.ഇന്ത്യൻ നിലപാടുകൾ മറ്റു രാജ്യങ്ങളുടെ പിന്തുണ നേടാൻ സാധിച്ചു വെന്നത് മികച്ച നയതന്ത്ര വിജയമാണ്‌. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭീഷണി വിതയ്ക്കുന്ന പാകിസ്ഥാൻ ഭീകര സംഘടനകൾക്കെതിരെ ഐക്യ രാഷ്ട്ര സഭയിലടക്കം ഇന്ത്യയെടുക്കുന്ന നീക്കങ്ങളെ ചൈന സ്ഥിരമായി തടഞ്ഞുകൊണ്ട് പാകിസ്ഥാനനുകൂലമായ നിലപാടെടുക്കുകയാണ്‌ ഉണ്ടായിരുന്നത്. എന്നാൽ ചൈനീസ് നിലപാടുകളെ മറികടക്കാൻ തക്ക പിന്തുണ ഇന്ത്യക്ക് ബ്രിക്സ് ഉച്ചകോടിയിൽ ലഭിച്ചുവെന്നതാണ്‌ വസ്തുത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top