സ്വദേശിവത്ക്കരണ നയങ്ങള്‍ ശക്തമായി തുടരുന്നു, പക്ഷെ..! കുവൈറ്റില്‍ സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവാസികളുടെ എണ്ണം കൂടുന്നു !

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശി ജീവനക്കാരെ കൂടുതല്‍ നിയമിക്കുന്നതിനുള്ള സ്വദേശിവത്ക്കരണ നയങ്ങള്‍ ശക്തമായി തുടരുന്നതിനിടയിലും ഇരു മേഖലകളിലും പ്രവാസി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്.

പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിലാണ് 2024 ജനുവരി മുതല്‍ ജൂണ്‍ അവസാനം വരെയുള്ള ആറ് മാസത്തിനിടെ കുവൈറ്റിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ വിദേശ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി വ്യക്തമാക്കുന്നത്. ഇതേ കാലയളവില്‍ സ്വകാര്യ മേഖലയില്‍ ദേശീയ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായും കണക്കുകള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വകാര്യമേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 2023 അവസാനത്തോടെ 1,562,492 ആയിരുന്നത് 2024 പകുതിയോടെ 1,589,525 ആയി വര്‍ദ്ധിച്ചു. 27,033 തൊഴിലാളികളുടെ വര്‍ദ്ധനവാണ് സ്വകാര്യ മേഖലയില്‍ ഉണ്ടായത്. കൂടാതെ സര്‍ക്കാര്‍ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം അവസാനം 111,147 ആയിരുന്നത് 2024 പകുതിയോടെ 112,002 ആയാണ് ഉയര്‍ന്നത്.

Top