തിരു :മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ബൂത്ത്തലത്തില്‍ നടക്കുന്ന ഇന്ദിരാ കുടുംബസംഗമങ്ങളില്‍ പങ്കെടുത്തുകൊണ്ടുള്ള കെ.പി.സി.സി. പ്രസിഡന്റ് എം.ഹസ്സന്റെ ഒരുമാസം നീണ്ടുനില്‍ക്കുന്ന പര്യടനം ജൂലൈ രണ്ട് മുതല്‍ കൊല്ലം ജില്ലയില്‍ നിന്നും തുടക്കം കുറിക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
വിവിധ ജില്ലകളില്‍ കെ.പി.സി.സി. പ്രസിഡന്റ് ഹസ്സന്‍ പങ്കെടുക്കുന്ന ഇന്ദിരാ കുടുംബസംഗമങ്ങളുടെ തിയതി ചുവടെ ചേര്‍ക്കുന്നു.
പത്തനംതിട്ട ജില്ലയില്‍ ജൂലൈ 10ന് ,ആലപ്പുഴ 11 , കോട്ടയം 12, പാലക്കാട് 13, 16 ഉം 17 ഉം തീയതികളില്‍ തിരുവനന്തപുരം, തൃശൂര്‍18, കാസര്‍കോട് 19, കണ്ണൂര്‍ 20,വയനാട് 21, ഇടുക്കി 22,എറണാകുളം 24, മലപ്പുറം 29, കോഴിക്കാട് 30 നും നടക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിവിധ ജില്ലകളിലെ ഇന്ദിരാ കുടുംബസംഗമങ്ങളില്‍ പങ്കെടുക്കും.
മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. സര്‍ക്കാരിന്റെയും ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.എഡി.എഫ് സര്‍ക്കാരിന്റെയും ജനദ്രോഹഫാസിസ്റ്റ് ഭരണ ശൈലിയും ഭരണ പരാജയങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമായി വിശദീകരിക്കുന്ന ഹ്രസ്വച്ചിത്രവും കുടുംബസംഗമങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ‘ഐക്യഭാരതത്തിന് ജീവന്‍ സമര്‍പ്പിച്ചോരമ്മേ; ഇന്ദിരാജി പ്രണാമം’ എന്ന് ആലേഖനം ചെയ്ത പോസ്റ്ററും കുടുംബസംഗമങ്ങള്‍ നടക്കുന്ന ബൂത്തുകളില്‍ പ്രദര്‍ശിപ്പിക്കുന്ന തിനായി കെ.പി.സി.സി പുറത്തിറക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് ഇന്ദിരാകുടുംബസംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 13ന് തിരുവനന്തപുരം ജഗതിവാര്‍ഡിലെ കാര്‍മല്‍ സ്‌കൂളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി നിര്‍വ്വഹിച്ചിരുന്നു. യോഗങ്ങളിലെ ഇന്ദിരാഗാന്ധിയുടെ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തുന്നതോടൊപ്പം കെ.പി.സി.സി തയ്യാറാക്കിയ ഇന്ദിരാജിയുടെ ജീവിതത്തെ കുറിച്ചുള്ള ഒരു സമഗ്ര വിവരണങ്ങള്‍ അടങ്ങിയ ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിക്കും. രാജ്യത്തെ മതേതരത്വം ഇല്ലാതാക്കി വിവിധ വിഭാഗങ്ങളില്‍ അസഹിഷ്ണുത വളര്‍ത്താന്‍ പരിശ്രമിക്കുന്ന ബി.ജെ.പി ആര്‍.എസ്സ്.എസ്സ് സംഘപരിവാര്‍ കക്ഷികളുടെയും അക്രമരാഷ്ട്രീയത്തിലൂടെ ഫാസിസം വിതയ്ക്കുന്ന സി.പി.എം അടക്കമുള്ള ഇടതു കക്ഷികളുടെ യഥാര്‍ത്ഥ ചിത്രവും കുടുംബസംഗമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാട്ടും.
നോട്ട് നിരോധനത്തിലൂടെ ജനങ്ങളെ കബളിപ്പിച്ച നരേന്ദ്രമോദിയുടെ കോര്‍പ്പറേറ്റ് കൂട്ടു കെട്ടും സാധാരണ ജനങ്ങള്‍ക്ക് മനസിലാകും വിധം അവതരിപ്പിക്കും. അതത് ബൂത്തിലെ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം ഇന്ദിരാജിയുടെ ജന്മശതാബ്ദിയുടെ ഓര്‍മ്മക്കായി ഓരോ ബൂത്തിലും അഞ്ച് വ്യക്ഷത്തെകള്‍ വീതം നടും. എല്ലാ ബൂത്തുകളിലുമായി ഒരുലക്ഷം വ്യക്ഷത്തെകള്‍ സംസ്ഥാനത്ത് നട്ടുപിടിപ്പിക്കണമെന്നാണ് കെ.പി.സി.സി നിര്‍ദ്ദേശം.ഇതിനു പുറമേ ഓരോ ബൂത്തിലേയും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കുകയും കോണ്‍ഗ്രസ് കുടുംബങ്ങളിലടക്കം വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയദര്‍ശിനി അവാര്‍ഡ് നല്‍കി അനുമോദിക്കുകയും ചെയ്യുമെന്നും തമ്പാനൂര്‍ രവി അറിയിച്ചു.