ഇന്ദിരാ ഗാന്ധി തന്റെ പിന്‍ഗാമിയായി കണ്ടത് പ്രിയങ്കയെ ആയിരുന്നെന്ന് ; വെളിപ്പെടുത്തല്‍ പ്രിയങ്ക രാഷ്ട്രീയത്തില്‍ വരുന്നതില്‍ സോണിയ എതിര്‍ത്തു.

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി തന്റെ മരണം മുന്‍കൂട്ടി കണ്ടിരുന്നുവെന്നും തന്റെ രാഷ്ട്രീയ പാരമ്പര്യം പിന്തുടരാന്‍ ഇന്ദിര ആഗ്രഹിച്ചത് കൊച്ചുമകള്‍ പ്രിയങ്കാ ഗാന്ധിയാണെന്നും വെളിപ്പെടുത്തല്‍. ഇന്ദിരയുടെ വിശ്വസ്തനായിരുന്ന എം.എല്‍.ഫോട്ടേദാറിന്റെ ചിനാര്‍ ലീവ്‌സ്’ എന്ന പുസ്തകത്തിലാണ് ഇന്ദിര ഗാന്ധിയുമായി ബന്ധപ്പെട്ട ഈ കാര്യങ്ങള്‍ പരാമര്‍ശിയ്ക്കുന്നത്. ഈ മാസം 30ന് പുസ്തകം പുറത്തിറങ്ങും.

കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് താന്‍ ഇന്ദിരയോടൊപ്പം ജമ്മു കാശ്മീരില്‍ ഉണ്ടായിരുന്നതായും അവിടെ വച്ചാണ് പ്രിയങ്കയെക്കുറിച്ച് ഇന്ദിര പറഞ്ഞതെന്നും ഫോട്ടെദാര്‍ അവകാശപ്പെടുന്നു. അടുത്ത നൂറ്റാണ്ട് പ്രിയങ്കയുടേതാകുമെന്ന് ഇന്ദിര ഗാന്ധി പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജീവ് ഗാന്ധിയോടും സോണിയ ഗാന്ധിയോടും താന്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രിയങ്ക രാഷ്ട്രീയത്തില്‍ വരുന്നതില്‍ സോണിയയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും പുസ്തകത്തില്‍ പറയുന്നു.

Top