ചെറുപ്പകാലത്ത് താനും സഹോദരൻ രാഹുലും നിരന്തരം തല്ലുകൂടാറുണ്ടായിരുന്നുവെന്ന് പ്രിയങ്ക ; ഓർമ്മകൾ പങ്കുവച്ച് ഫേസ്ബുക്ക്‌ ലൈവ്

ചെറുപ്പകാലത്ത് താനും സഹോദരൻ രാഹുൽ ഗാന്ധിയും നിരന്തരം തല്ലുകൂടാറുണ്ടായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി. എന്നാൽ പുറത്തുനിന്നുള്ള ഒരാൾ ഈ വിഷയത്തിൽ ഇടപെട്ടാൽ തങ്ങൾ ഒറ്റക്കെട്ടായി പോരാടുമായിരുന്നെന്നും പ്രിയങ്ക ഫേസ്ബുക്ക് ലൈവിലെ ചർച്ചയിൽ പറഞ്ഞു.

കൂടാതെ, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കുകൾക്കിടയിലും മക്കളെ പഠനത്തിൽ സഹായിക്കാറുണ്ടെന്ന കാര്യവും കോൺഗ്രസ് നേതാവ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചില ദിവസങ്ങളിൽ തിരഞ്ഞെടുപ്പുകളുടെ തിരക്കുകൾക്ക് ശേഷം വീട്ടിലെത്തിയാൽ പുലർച്ചെ 3-4 മണിവരെയൊക്കെ കുട്ടികളെ പഠനത്തിൽ സഹായിക്കാറുണ്ട്.

സ്വന്തം മക്കളുടെ മാത്രമല്ല സുഹൃത്തുക്കളുടെ മക്കളുടെയും പഠനത്തിലും ഹോം വർക്കുകളിലും സഹായിക്കാറുണ്ടെന്നും പ്രിയങ്ക വെളിപ്പെടുത്തി.

കുട്ടികൾ ഇടക്കിടെ അവരുടെ ആവശ്യങ്ങളുമായി വരികയും ഹോം വർക്കുകൾക്ക് സഹായം ചോദിക്കുകയും ചെയ്യുമെന്നും പ്രിയങ്ക ലൈവ് ചാറ്റിനിടെ പറഞ്ഞു.

Top