മതില് ചാടി ഇന്ദുമേനോൻ ഫയൽ കടത്തി…!! കിർത്താഡ്സിലെ സെക്യൂരിറ്റി ജീവനക്കാരൻറെ പരാതി പോലീസിന്

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരിയും സർക്കാർ സ്ഥാപനമായ കിർത്താഡ്സിൽ ലക്ചററും മ്യൂസിയം മാനേജറുമായ ഇന്ദുമേനോനെതിരെ ഗുരുതര ആരോപണം. ഇന്ദുമേനോൻ രാത്രിയിൽ ഓഫീസിലെത്തി സുപ്രധാന ഫയലുകൾ മോഷ്ടിച്ചെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. സ്ഥാപനത്തിലെ തന്നെ സെക്യൂരിറ്റി ജാവനക്കാരനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അവധി ദിവസമായ ഞായറാഴ്ച്ച രാത്രിയിലാണ് ഇന്ദുമേനോൻ ഓഫീസിലെത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നു. മതിൽ ചാടിക്കടന്നാണ് ഇന്തുമേനോൻ അകത്ത് കടന്നത്. തുടർന്ന ഫയലുകൾ കടത്തി എന്നാണ് ആരോപണം. രാത്രിയായതിനാലും അവധി ദിവസമായതിനാലും എല്ലാ ഗേറ്റുകളും ലോക്ക് ചെയ്തിരുന്നു. അതിനാലാണ് ഇന്ദുമേനോൻ മതില് ചാടി അകത്തെത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് മിസ്‌ഹബ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രിയിൽ അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചയാളെ തടഞ്ഞപ്പോൾ വാക്കേറ്റം ഉണ്ടായെന്ന് ജീവനക്കാരൻ പറയുന്നു. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി. അതേസമയം സെക്യൂരിറ്റി ജീവനക്കാരനെതിരെ ഇന്ദു മേനോൻ പൊലീസിൽ പരാതി നൽകി. ഔദ്യോഗിക ആവശ്യത്തിന് ഓഫീസിലെത്തിയ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞുവെന്നും ശാരീരികോപദ്രവമേൽപ്പിച്ചുവെന്നുമാണ് പരാതി. പരാതി സ്വീകരിച്ച പൊലീസ് സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്തു.

ഇന്ദുമേനോന് കിർത്താഡ്സിൽ സ്ഥിരനിയമനം നൽകിയത് നേരത്തെ വിവാദമായിരുന്നു. ചട്ടം 39 അനുസരിച്ച് നൽകിയ നിയമനമാണ് വിവാദമായത്. ഇതെ തുടർന്ന് മന്ത്രി എ.കെ ബാലനെതിരെ ആരോപണം ഉയർന്നിരുന്നു. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് ലഭിച്ച കിർത്താഡ്സ് നിയമനത്തിലും വിവാദം ഉടലെടുത്തിരുന്നു.

Top