ഇന്ത്യൻ നാവികസേനക്ക് കരുത്ത് !..ചങ്കിടിപ്പോടെ ചൈനയും പാക്കിസ്ഥാനും

കൊച്ചി:ഇന്ത്യൻ നാവികസേനയുടെ കുതിപ്പ് കണ്ട് ചങ്കിടിപ്പോടെ ചൈനയും പാക്കിസ്ഥാനും.ഇനി മുതൽ കടലിൽ എതിരാളിയെ പോരാടി തകരണക്കാൻ ഇന്ത്യ .ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ മേഖലകളിൽ മേധാവിത്തം നേടുക എന്ന ലക്ഷ്യത്തോടെ നിർമിച്ച സ്കോർപീൻ ക്ലാസിലെ മുങ്ങിക്കപ്പൽ ഐഎൻഎസ് കൽവരി പാക്കിസ്ഥാനും ചൈനയ്ക്കുമുള്ള ഒരു മുന്നറിയിപ്പാണ്. അത്യാധുനിക സംവിധാനങ്ങളുള്ള ഇത്തരമൊരു മുങ്ങിക്കപ്പൽ ഇന്ത്യൻ നാവികസേനയുടെ സ്വപ്ന പദ്ധതിയായിരുന്നു. ഫ്രാൻസിന്റെ സഹായത്തോടെ നിർമിച്ച കൽവരി ഇന്ത്യൻ നാവികസേനയുടെ കരുത്ത് വാനോളം ഉയർത്തിയിരിക്കുന്നു.

ചൈനയെയും പാകിസ്ഥാനെയും ലക്ഷ്യമിട്ട് ഇന്ത്യൻ നാവികസേന പുതിയ പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. ഇതിന്റെ ഭാഗമായാണ് ആറ് സ്കോർപിൻ ക്ലാസ് അന്തർവാഹിനികൾ നിർമിക്കാൻ തീരുമാനിച്ചത്. മൂന്നു ബില്ല്യൺ ഡോളറാണ് പദ്ധതിയുടെ ചിലവ്. 67.5 മീറ്റർ നീളവും 12.3 മീറ്റർ ഉയരവുമുള്ള കൽവരിയിൽ ആയുധം പ്രയോഗിക്കാനുള്ള സംവിധാനം തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.ins-kalvari-1
ആണവോർജത്തിൽ പ്രവർത്തിക്കുന്ന ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് ചക്ര എന്നിവയ്ക്കു പുറമെ, 13 മുങ്ങിക്കപ്പലുകളാണു നിലവിൽ സേനയ്ക്കുള്ളത്. ഇതിനു പുറമെയാണ് ആറ് അന്തർവാഹിനികൾ നിർമിക്കുന്നത്.ഇന്തോ–പസിഫിക് മേഖലയിൽ വർധിച്ചുവരുന്ന വെല്ലുവിളികളെ നേരിടുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കു പിന്നിലുണ്ട്. കടൽക്കൊള്ളക്കാരെ നേരിടാനെന്ന പേരിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന അന്തർവാഹിനികൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ ഐഎൻഎസ് കൽവരി ഇന്ത്യൻ നാവികസേനയ്ക്ക് ശക്തിപകരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്തർവാഹിനികൾക്കു പുറമെ, എട്ടോളം ചൈനീസ് കപ്പലുകളും ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടെന്നാണു കണക്ക്. ഒരു ഘട്ടത്തിൽ ഇതു 14 വരെയായി ഉയർന്നിരുന്നു. ദോക്‌ ലായിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം വന്ന അവസരത്തിൽ കൂടുതൽ അന്തർവാഹിനികളും കപ്പലുകളും ചൈന ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് അയച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.ins-kalvari.jpg.image.784.410
ഡീസൽ- ഇലക്ട്രിക് എൻജിൻ കരുത്തുള്ള കൽവരി, മസ്ഗാവ് ഡോക്കിലാണു നിർമിച്ചത്. നാലു മാസം കടലിൽ പരീക്ഷണം പൂർത്തിയാക്കിയ ശേഷമാണു കമ്മിഷൻ ചെയ്തത്. മുങ്ങിക്കപ്പൽ നിർമാണത്തിനു ഫ്രാൻസുമായി 2005ലാണ് ഇന്ത്യ ഒപ്പിട്ടത്. കരാർ പ്രകാരം 2012 ഡിസംബറിലാണ് ആദ്യ മുങ്ങിക്കപ്പൽ പൂർത്തിയാകേണ്ടിയിരുന്നത്. പിന്നീടുള്ള ഓരോ വർഷവും ഓരോന്നു വീതം പുറത്തിറക്കാനായിരുന്നു പദ്ധതി. എന്നാൽ, പദ്ധതി ഇടക്കാലത്തു വൈകി.

ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീഷണി ഫലപ്രദമായി നേരിടാൻ ലക്ഷ്യമിട്ട്, ക്രൂസ് മിസൈൽ, അത്യാധുനിക ആയുധങ്ങൾ, കടലിനടിയിൽ ശത്രു നീക്കങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന നൂതന സെൻസറുകൾ എന്നിവ സജ്ജമാക്കിയ കരുത്തുറ്റ കപ്പലുകളും നിർമിക്കാൻ ഇന്ത്യയ്ക്കു പദ്ധതിയുണ്ട്. പ്രോജക്ട് 75 എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കൂടുതൽ മിസൈൽ വേധ അന്തർവാഹിനികളും നിർമിക്കും. ഇതിനായി വിദേശ രാജ്യങ്ങളുടെ സഹായവും തേടുന്നുണ്ട്. ഫ്രാൻസ്, റഷ്യ, ജർമനി, സ്വീഡൻ, സ്പെയിൻ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യൻ ഷിപ്‌യാർഡ് 70,000 കോടി രൂപയുടെ പ്രതിരോധ പദ്ധതിക്കു തയാറെടുക്കുന്നുവെന്നാണു റിപ്പോർട്ട്. പൂർണമായി ഇന്ത്യയിൽ നിർമിച്ച ആദ്യ ആണവ മുങ്ങിക്കപ്പലായ ഐഎൻഎസ് അരിഹന്ത് 2016ൽ കമ്മിഷൻ ചെയ്തതോടെ കരയിൽനിന്നും ആകാശത്തുനിന്നും കടലിനടിയിൽനിന്നും അണ്വായുധം പ്രയോഗിക്കാനുള്ള ‘ത്രിതല ശേഷി’ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അരിഹന്തിൽ വിന്യസിക്കേണ്ട സാഗരിക മിസൈലുകളും വികസിപ്പിച്ചതോടെ പ്രതിരോധ സാങ്കേതിക രംഗത്ത് വൻകുതിപ്പായി ഇതു വിലയിരുത്തപ്പെട്ടിരുന്നു.

Top