കൊച്ചി: അഖിലയുടെ മതം മാറ്റവും വിവാഹവും ഹൈക്കോടതി ഇടപെടലും വിവാദമായിരിക്കെ പോപ്പുലര്‍ ഫ്രണ്ടിനേയും സത്യസരണിയേയും എസ് ഡി പിയേയും പ്രതികൂട്ടിലാക്കി യുവതിയുടെ വെളിപ്പെടുത്തല്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് യുവതി ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള സത്യസരണയും ചില മുജാഹിദ് നേതാക്കളും തന്നെ എമര്‍ജന്‍സി പാസ്‌പോര്‍ട്ടെടുത്ത് യമനിലേയ്ക്ക് കടത്താന്‍ ശ്രമിച്ചെന്നും യുവതി തുറന്ന് പറയുന്നു. തന്നെ മതംമാറ്റാനെത്തിയ നൗഫലിനെ കുറിച്ച് പിന്നിടറിഞ്ഞപ്പോഴാണ് താന്‍ കുരുക്കിലായ വിവരം മനസിലാക്കിയത്, ഇതോടെ മാതാപിതാക്കള്‍ക്കൊപ്പെം പോകാന്‍ തീരുമാനിക്കുകയായിരുന്നു. അച്ഛനും അമ്മയും കാഫിറുകളാണെന്നും അവരെ അനുസരിക്കരുതെന്നുള്‍പ്പെടെയാണ് സത്യസരണിയില്‍ നിന്നും പറഞ്ഞ് പഠിപ്പിച്ചിരുന്നത്.
താന്‍ ജോലി ചെയ്യാന്‍ എത്തിയ സ്ഥാപനത്തിന്റെ ഉടമയില്‍ നിന്ന് നിഷ് ഓഫ് ട്രൂത്തിന്റെ നൗഫല്‍ കുരുക്കള്‍ എന്റെ നമ്പര്‍ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു. ഇസ്ലാം മതത്തെ ഏറെ ഇഷ്ടപ്പെട്ട എന്നെ, ഒരു ജിഹാദിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച് യമനിലേക്ക് കടത്തുന്നതിനായി എമര്‍ജന്‍സി പാസ്‌പോര്‍ട്ട് എടുപ്പിക്കുകയും, ധൃതി പിടിച്ച് ആയിഷയാക്കി മാറ്റിയതിനും പിന്നിലെ ബുദ്ധികേന്ദ്രം നൗഫലാണ്. വീട്ടുകാരുടെ എതിര്‍പ്പോടെ മതം മാറുമ്പോള്‍ വിവാഹം കഴിക്കണം എന്ന എന്നെ ഏറെ നിര്‍ബന്ധിച്ചു. അതിനായി ഒരു മുജാഹിദുകാരന്‍ നൗഫലിന്റെ നിര്‍ദ്ദേശപ്രകാരം എന്റെ പിന്നാലെ പ്രണയം നടിച്ച് കൂടിയിരുന്നു. അന്ന് ഞാന്‍ വിവാഹത്തിന് സമ്മതം മൂളിയിരുന്നേല്‍ ഇന്ന് ഹാദിയയായ അഖിലയുടെ അവസ്ഥ ആകുമായിരുന്നുവെന്നും ആദ്യമായി തുറന്നു പറഞ്ഞു.
അതേ സമയം വിവാദ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ എസ് ഡി പി ഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. പ്രണയം നടിച്ച് പെണ്‍കുട്ടികളെ മതം മാറ്റി തീവ്രവാദ പ്രവര്‍ത്തനത്തിലേയ്ക്കായി നാടുകടത്തുന്നു എന്നുള്ള സംഘപാരിവാര പ്രവചരണം ഇതോടെ സത്യമാണെന്ന തരത്തിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മതം മാറ്റുന്ന സ്ഥാപനമായ സത്യസരണിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അതൊന്നും കാര്യാമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറാകാത്തതും ദുരൂഹതയുണര്‍ത്തുന്നു.
ജോലിക്ക് കയറി എതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാന്യമായ സംസാരത്തോടെ, നമസ്‌ക്കാരം ചൊല്ലി നൗഫല്‍ കുരുക്കള്‍ എന്റെ ഫോണിലേക്ക് വിളിച്ചു. തൗഫീക്ക് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞതോടെ ഞാന്‍ സംസാരിക്കാന്‍ തയ്യാറായി. ഇസ്ലാം മതത്തെ ഇഷ്ടമുള്ള ഹിന്ദു പെണ്‍കുട്ടിയെ പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം എന്ന് പറഞ്ഞ് അദ്ദേഹം അടുത്തുകൂടി.
കാഫിറുകള്‍ക്കുള്ള ശിക്ഷയെക്കുറിച്ചെല്ലാം വായിച്ച് ഒരുപാട് പേടി തോന്നി. അച്ഛനും അമ്മയും ഇസ്ലാമില്‍ വിശ്വസിക്കാതെ കാഫിറുകളായി മരിച്ച് പോകുമല്ലോ, അവരെ എങ്ങനെയെങ്കിലും ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരണമെന്നും അന്നാണ് തോന്നലുണ്ടായത്.
താന്‍ യമനില്‍ പോയി മതപഠനം നടത്തിയിട്ടുള്ള ആളെണെന്ന് നൗഫല്‍ ഒരു ദിവസം എന്നെ വിളിച്ചപ്പോള്‍ പറഞ്ഞു. യഥാര്‍ത്ഥ മതപഠനം ഉള്ളത് യമനിലാണ്. അത് യമനില്‍ പോയി തന്നെ പഠിക്കണമെന്നും നൗഫല്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്കും താല്‍പര്യം തോന്നി, യമനില്‍ പോണം.. മതത്തെക്കുറിച്ച് കൂടുതല്‍ പഠിക്കണം എന്നൊക്കെ. നബിയുടെ പാരമ്പര്യക്കാരൊക്ക യമനിലാണെന്നാണ് അയാള്‍ പറഞ്ഞത്. അങ്ങനെ നൗഫലാണ് എനിക്ക് എമര്‍ജന്‍സി പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നത്. ഇത് എനിക്കറിയില്ലായിരുന്നു. ഓഫീസിലെ ഒരു ആവശ്യത്തിനായി പാസ്‌പോര്‍ട്ട് വേണമെന്ന് അച്ഛനോട് കള്ളം പറഞ്ഞപ്പോല്‍ വേരിഫിക്കേഷന് അച്ഛനും വന്നു. മതം മാറണെമെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മാറുന്നതെന്നുള്ള സത്യവാങ്മൂലം വേണം. ഇത് തയ്യാറാക്കാനായി നൗഫലും അവരുടെ ഭാര്യയും കൂടി കാറില്‍ മഞ്ചേരി സത്യസരണിയില്‍ പോയി. പിന്നീട് സത്യസരണിയും എസ് ഡി പി ഐ നേതാക്കളുമാണ് കാര്യങ്ങള്‍ നീക്കിയത്. എന്തായലും കേരളത്തിലെ മതംമാറ്റ ചര്‍ച്ചകളുടെ പിന്നാമ്പുറത്ത് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.